Categories
channelrb special local news news

എൻഡോസൾ ഫാൻ; ദുരിത ബാധിതരെ ഇനിയും തെരുവിൽ ഇറക്കരുതെന്ന് എഴുത്തുകാരൻ ഡോ. അംബികസുതൻ മാങ്ങാട്

മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിെലെടുത്ത തീരുമാനം നടപ്പാക്കാനുള്ള ആർജവം കാണിക്കണമെന്ന്

കാസർകോട്: ഭരണകൂടം നിർമിച്ച ദുരന്തത്തിൻ്റെ പരിഹാരം തേടി ദുരിത ബാധിതരെ ഇനിയും സമര മുഖത്തേക്കിറങ്ങാൻ അവസരമുണ്ടാകരുതെന്ന് പ്രമുഖ എഴുത്തുകാരനും കഥാകാരനുമായ ഡോ. അംബികാസുതൻ മാങ്ങാട്. 2019ൽ മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിെലെടുത്ത തീരുമാനം നടപ്പാക്കാനുള്ള ആർജവം കാണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പട്ടികയിൽ ഉൾപ്പെടുത്തി കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കലക്ട്രേറ്റിന് മുമ്പിൽ അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ഡി.സുരേന്ദ്ര നാഥ്‌ മൂഖ്യപ്രഭാഷണം നടത്തി.

എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, സുബൈർ പടുപ്പ്, ചന്ദ്രാവതി പാക്കം, മുളിയാർ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ജനാർദ്ധനൻ, സീനത്ത് നസീർ, ശിവകുമാർ എൻമകജെ, നസീമ ടീച്ചർ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, വി.വി സതി, ശോഭന നീലേശ്വരം, കരിം ചൗക്കി, ഉമ്മർ പടുപ്പ്, സി.എച്ച് ബാലകൃഷ്ണൻ, കെ.ബി മുഹമ്മദ്‌ കുഞ്ഞി, മേരിസുരേന്ദ്ര നാഥ്‌, ഷാഫി കല്ലുവളപ്പിൽ, ഹമിദ് ചേരങ്കൈ, സീതിഹാജി, ഹക്കീം ബേക്കൽ, അബ്ദുൽഖാദർ പാലോത്ത്, വിജയകുമാർ, ജെയിൻ.പി വർഗീസ്, മിഷാൽ റഹ്മാൻ, പി.കൃഷ്ണൻ, സുലൈഖ മാഹിൻ, പ്രമീള ചന്ദ്രൻ, മനോജ്‌ ഒഴിഞ്ഞ വളപ്പ്, കൃഷ്ണൻ മേലത്ത്, റാംജി തണ്ണോട്ട്, അബ്ദുൾ റഹ്മാൻ ബന്തിയോട്, കനകരാജ് എളേരി, മുഹമ്മദ്‌ യാസിർ, രാധാകൃഷ്ണൻ അഞ്ചംവയൽ, ഇ.തമ്പാൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest