Categories
ഒടുവിൽ ക്വാറന്റിൻ കഴിഞ്ഞ് എൽമർ പുറത്തേക്ക്; ഖത്തറിൽ നിന്ന് പൂർണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യൻ സിനിമ ‘എൽമർ’
ചിത്രത്തിന്‍റെ ടീസർ പ്രകാശനം ലാൽജോസ് നിർവ്വഹിച്ചു. പ്രവാസി മലയാളിയായ ആലുവ സ്വദേശി രാജേശ്വർ ഗോവിന്ദനാണ് ചിത്രം നിർമ്മിച്ചത്.
Trending News
എറണാകുളം: രാജ് ഗോവിന്ദ് പ്രൊഡക്ഷൻസ് നിർമ്മിച്ച്, മലയാളത്തിലെ പ്രമുഖ നടൻ സന്തോഷ് കീഴാറ്റുരും ഖത്തറിലെ മലയാളി വിദ്യാർത്ഥിയും ആലുവ സ്വദേശിയുമായ മാസ്റ്റർ ദേവും, ഖത്തറിലെ പ്രവസികളായ 60-ഓളം നടി നടന്മാരും അഭിനയിക്കുന്ന എൽമർ എന്ന മലയാള സിനിമയുടെ അവസാന ജോലികൾ പുരോഗമിക്കുന്നതായി സംവിധായകൻ ചാനൽ ആർ.ബി യോട് പറഞ്ഞു.
Also Read
പ്രവാസ ജീവിത സംഘർഷത്തിനിടക്ക് സ്നേഹ വാത്സല്യങ്ങൾ ഒരു നുള്ള് പൊലെ മാത്രം വീതിച്ചു കിട്ടുന്ന കുട്ടികളിലേക്ക് ക്യാമറ തിരിക്കുന്ന പ്രമേയ പുതുമ ഉള്ള ഈ ചിത്രത്തിൽ തെക്കെ ഇന്ത്യയിലെ പ്രമുഖ ഗായകരാണ് പാടിയിരിക്കുന്നത്. നൈജീരിയൻസും പ്രവാസി മലയാളി കുട്ടികളും തമ്മിലുള്ള ഗെയിംസ്, നഷ്ടപെട്ടുപോകുന്ന പൊതുയിടങ്ങളെ തിരിച്ചു പിടിക്കുക എന്ന പുതിയ രാഷ്ട്രിയ വായനയോട് ചേർത്ത് പിടിക്കുന്നുണ്ട് സിനിമയുടെ പ്രമേയം. കുട്ടിക്കാലത്ത് പഴയ തലമുറ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം പ്രവാസി കുട്ടികൾക്ക് നിഷേധം ആകുന്നതും, അവരുടെ ലോകം ചെറുത് ആകുന്നതും, പുറം ലോകത്ത് എത്തിക്കണമെന്ന പ്രതിബദ്ധതയുടെ പുറത്താണ് എൽമർ രൂപം കൊള്ളുന്നത്. മലയാളത്തിന്‍റെ ഒരു പ്രമുഖ സംവിധായകൻ നറേറ്റർ ആയി ചിത്രത്തിന്‍റെ പിന്നണിയിൽ മറ്റൊരു വേഷം പൂർത്തിയാക്കി കൂടെയുണ്ട്.
ചിത്രത്തിന്‍റെ ടീസർ പ്രകാശനം ലാൽജോസ് നിർവ്വഹിച്ചു. പ്രവാസി മലയാളിയായ ആലുവ സ്വദേശി രാജേശ്വർ ഗോവിന്ദനാണ് ചിത്രം നിർമ്മിച്ചത്. ഗോപി കുറ്റിക്കോൽ രചനയും സംവിധാനവും. റഫീക്ക് അഹമ്മദ് ഗാനരചനയും, സംഗീതം അജയ്കുമാറും നിർവ്വഹിച്ചു. ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകരായ ഹരിഹരനും ഹരിചരണും എന്ന പ്രത്യേകതയുമുണ്ട്. കുട്ടികളുടെ ഒരു പാട്ടിന് കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതം നൽകി രാമപ്രിയ പാടി. ക്യാമറ ജിസ്ബിൻ സെബാസ്റ്റ്യനും എഡിറ്റിങ് ലിന്റൊ തോമസും നിർവ്വഹിച്ചിരിക്കുന്നു. ഷഫീർ എളവള്ളിയാണ് പ്രൊഡക്ഷൻ കൺട്രോളർ. റഹീപ് മീഡിയ ക്യാമറ യൂണിറ്റിന് പുറമെ മീഡിയ കൂടി ചെയ്യുന്നു.
കഴിഞ്ഞ ഏഴ് മാസങ്ങളോളം കൊവിഡ് ഭീഷണിയുടെ പ്രതികൂല സാഹചര്യങ്ങളിലും ചിത്രത്തിന്‍റെ അവസാന ജോലികൾ പൂർത്തിയാക്കാൻ സാധിച്ചു. 2021 ഏപ്രിൽ മെയ് മാസത്തോടെ റിലീസ് പ്ലാൻ ചെയ്യുന്നു.
Sorry, there was a YouTube error.