Categories
local news

കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടികൾ ലഘൂകരിക്കണം; സ്വതന്ത്ര കർഷക സംഘം

കാസർകോട്: കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കാസർകോട് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നൽകിയിരുന്ന വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നിബന്ധനകൾ കർശന മാക്കിയതിനാൽ അർഹരായ പലർക്കും കണക്ഷൻ ലഭിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു. കാലവർഷ കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ഇ അബൂബക്കർ ഹാജി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് വെർക്കം മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ ജലീൽ സ്വാഗതം പറഞ്ഞു. ഒഴിവുള്ള നിയോജക മണ്ഡലം വൈസ് പ്രസിഡൻ് സ്ഥാനത്തേക്ക് മുനീറിനെതിരഞ്ഞെടുത്തു. പാലാട്ട് ഇബ്രാഹിം, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, ഹമീദ് മച്ചമ്പാടി, ഹസ്സൻ നെക്കര, ബഷീർ പള്ളങ്കോട്, ഇ.ആർ. ഹമീദ്, എ.അബ്ദുൾ ഖാദർ, ജെലീൽ കടവത്ത്, മൂസാ ഹാജി ബദിയടുക്ക, അഷറഫ് ബെള്ളൂർ, സൈനുദിൻ, ഐഡിയൻ മുഹമ്മദ്, അമീർ ഖാസി , ഉനൈസ് ബേർക്ക, സിറജുദിൻ ബേവിഞ്ച, യു.കെ. യൂസഫ്, കുഞ്ഞാമു ബെദിര, സത്താർ ബദിയടുക്ക പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *