Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള റോഡ് ടാക്‌സും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂന്ന് വർഷത്തേക്കാണ് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കുന്നത്. 2022 ഒക്ടോബർ 14 മുതൽ ഈ ഉത്തരവിന് പ്രാബല്യമുണ്ടെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read
അതേസമയം സംസ്ഥാനത്ത് തന്നെ നിർമ്മിക്കുന്ന ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നവര്‍ക്ക് അഞ്ച് വർഷത്തേക്ക് ഈ ഇളവ് സാധുവായിരിക്കും. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലെയും ആർ.ടി.ഒമാർക്ക് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി എൽ. വെങ്കിടേശ്വര്‌ലു പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനമനുസരിച്ച്, ഉത്തർപ്രദേശ് ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ചറിംഗ് ആൻഡ് മൊബിലിറ്റി പോളിസി 2022 പ്രകാരം, 2022 ഒക്ടോബർ 14 മുതൽ ഉത്തർപ്രദേശിൽ വിൽക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) 100 ശതമാനം നികുതി ഇളവ് നൽകും.
2022 ഒക്ടോബർ 14 മുതൽ 2025 ഒക്ടോബർ 13 വരെ സംസ്ഥാനത്ത് വിൽക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) 100 ശതമാനം നികുതി ഇളവ് നൽകുന്നതിന് പുറമെ, സംസ്ഥാനത്ത് നിർമ്മിക്കുന്നതും വിൽക്കുന്നതും രജിസ്റ്റർ ചെയ്തതുമായ ഇവികളിൽ പ്രാബല്യത്തിലുള്ള കാലയളവിൻ്റെ നാലാമത്തെയും അഞ്ചാമത്തെയും വർഷങ്ങളിൽ 100 ശതമാനം റിബേറ്റും ലഭിക്കും.
ഇലക്‌ട്രിക് വാഹനങ്ങളുടെ സ്വഭാവവും ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ബാറ്ററികളോ അൾട്രാപാസിറ്ററുകളോ ഇന്ധന സെല്ലുകളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളെയും ഇ.വി എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നുവെന്ന് വിജ്ഞാപനത്തിൽ പരാമർശിക്കുന്നു.
Sorry, there was a YouTube error.