Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ബക്രീദ്, ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം എട്ടു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.
Also Read
അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ജൂണ്‍ 1 -ലോക്സഭാ തെരഞ്ഞെടുപ്പ് (സിംലയില്‍ മാത്രം അവധിയായിരുന്നു)
ജൂണ്‍ 2 -ഞായറാഴ്ച
ജൂണ്‍ എട്ട് -രണ്ടാമത്തെ ശനിയാഴ്ച
ജൂണ്‍ 9-ഞായറാഴ്ച
ജൂണ്‍ 10 -ഗുരു അര്ജുന് ദേവ് രക്തസാക്ഷിത്വ ദിനം (പഞ്ചാബില്‍ അവധി)
ജൂണ്‍ 15 -മിസോറാമിലും(വൈ.എം.എ ദിനം) ഒഡീഷയിലും (രാജ സംക്രാന്തി) അവധി
ജൂണ്‍ 16 -ഞായറാഴ്ച
ജൂണ്‍ 17 -ബക്രീദ് ( മിസോറാം, സിക്കിം, അരുണാചല്‍ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും അവധി)
ജൂണ്‍ 18 -ബക്രീദ് (ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി)
ജൂണ്‍ 22 -നാലാമത്തെ ശനിയാഴ്ച
ജൂണ്‍ 23 -ഞായറാഴ്ച
ജൂണ്‍ 30 -ഞായറാഴ്ച
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂണ്‍ മാസത്തില്‍ മൊത്തം 12 അവധികള്‍ വരുന്നത്.
Sorry, there was a YouTube error.