Categories
news

ഞായറാഴ്ച്ച ഈദുൽ ഫിത്വർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കും

ലോക്ക്ഡൗൺ സാഹചര്യത്തിൽ ഈദ് ഗാഹുകൾ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വീട്ടിൽ തന്നെ പെരുന്നാൾ നമസ്‌ക്കാരം നിർവഹിക്കാനാണ് നിർദേശം.

ശവാൽ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തിൽ റമളാൻ 30 പൂർത്തിയാക്കി ഞായറാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.

ലോക്ക്ഡൗൺ സാഹചര്യത്തിൽ ഈദ് ഗാഹുകൾ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വീട്ടിൽ തന്നെ പെരുന്നാൾ നമസ്‌ക്കാരം നിർവഹിക്കാനാണ് നിർദേശം. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട് ജനങ്ങൾക്ക്. രാത്രി നിയന്ത്രണം അതിന് തടസമാകും. ഇത് കണക്കിലെടുത്ത് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഒമ്പതു മണി വരെ തുറക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെരുന്നാൾ ഞായറാഴ്ചയായാൽ സമ്പൂർണ ലോക്ക്ഡൗണിൽ ചില ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *