Categories
news

ഇന്ന് മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാൾ വ്യാഴാഴ്ച; ആഘോഷങ്ങള്‍ വീടുകളില്‍ മാത്രം

രോഗവ്യാപനം ദിനംപ്രതി കേരളത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണവും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും.

കേരളത്തിൽ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച വിശ്വാസികൾ ആഘോഷിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിക്കുകയായിരുന്നു.

ഒരു മാസക്കാലത്തെ നോമ്പിന് ശേഷമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേൽക്കാൻ തയ്യാറെടുക്കുന്നത്. അതേസമയം കോവിഡ് രോഗവ്യാപനം ദിനംപ്രതി കേരളത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണവും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും വീടുകളിൽ നടത്തേണ്ടി വരും.

0Shares

Leave a Reply

Your email address will not be published. Required fields are marked *