Categories
അറഫാ സംഗമം 27 ന്; സൗദിയിലും മറ്റു ഗൾഫ് നാടുകളിലും ബലിപെരുന്നാള്‍ 28 ന്; കേരളത്തിൽ 29 ന്
Trending News
സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഈ മാസം 28 ന് ബലിപെരുന്നാള്‍ (ഈദുല്‍ അദ് ഹ). ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം 27 ന് നടക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഇന്ന് ഒന്നാം ദിവസം ആയിരിക്കുമെന്ന് സൗദി അറേബ്യൻ സുപ്രീംകോടതി പ്രഖ്യാപിച്ചു.
Also Read
ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപെരുന്നാള്‍ ആചരിക്കുന്നത്. അറഫാ ദിനം ഒൻപതാം ദിവസവും. സൗദിക്കു പുറമേ മറ്റു ഗൾഫ് രാജ്യങ്ങളിലും ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചു. ഇതോടെ ജൂണ്‍ 28 നാണ് ഗൾഫിൽ ബലിപെരുന്നാള്‍ ആചരിക്കുക.
അതേസമയം ദുല്‍ഹജ്ജ് മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വി.പി സുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.
Sorry, there was a YouTube error.