Categories
channelrb special Kerala local news

കാസർകോട് സി.എച്ച് സെന്ററിൻ്റെ സൗജന്യ ഡയാലിസിസ് യൂണിറ്റ് എടനീർ മഠാതിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി അവർകൾ സന്ദർശിച്ചു

കാസർഗോഡ്: ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന കാസർകോട് സി.എച്ച് സെന്ററിൻ്റെ സൗജന്യ ഡയാലിസിസ് യൂണിറ്റ് എടനീർ മഠാതിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി അവർകൾ കഴിഞ്ഞ ദിവസം സന്ദർശിച്ചു. സി.എച്ച് സെന്ററിൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഭാരവാഹികളോട് ചോദിച്ചറിയുകയും ജാതിമത ഭേതമന്യേ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കുന്നതിനെ പ്രശംസിക്കുകയും ചെയ്തു. സി.എച്ച് സെന്റർ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റിൻ്റെ നേതൃത്വത്തിൽ ഭാരവാഹികളും ജീവനക്കാരും ചേർന്ന് സ്വാമിജിയെ സ്വീകരിച്ചു.

വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം സിറ്റിഗോൾഡ്, ജനറൽ കൺവീനർ മാഹിൻ കേളോട്ട്, കോ ഓഡിനേറ്റർ അഷ്റഫ് എടനീർ, ഇബ്രാഹിം ഖലീൽ ഹുദവി, അഡ്വ.ഹനീഫ് ഹുദവി, ഡോ.ഇസ്മായിൽ ഫവാസ്, ഡോ. ഡാനിഷ്, ഡോ. ഷമീം കട്ടത്തടുക്ക, മുഹമ്മദ് റിൽഷാദ് തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന സി.എച്ച് സെന്റർ കാസർകോട് ആരംഭിച്ചതിന് ശേഷം മികച്ച പ്രവർത്തനങ്ങളുമായാണ് മുന്നേറുന്നത്. ഡയാലിസിസ് യൂണിറ്റിന് പുറമെ നിലവിൽ ആംബുലൻസ് സർവീസും, ആരാരുമില്ലാത്തവരെ സംരക്ഷിക്കുന്ന സ്നേഹവീടും കാസർകോട് സി.എച്ച് സെന്ററിൻ്റെ കീഴിലായി പ്രവർത്തിക്കുന്നു. ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് സമീപത്തായി സ്വന്തം സ്ഥലവും വീടും കാസർകോട് സി.എച്ച് സെന്റർ വാങ്ങിയിട്ടുണ്ട്. ആശുപത്രി പൂർണ്ണ സജ്ജമായാൽ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണമടക്കം വിതരണ ചെയ്യാനുള്ള തയ്യാറാകുപ്പിലാണ് ഭാരവാഹികൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest