Categories
health local news news

ഈസ്റ്റര്‍ അതിജീവനത്തിൻ്റെ സന്ദേശമാണ് നല്‍കുന്നത്; കോറോണയിൽ നിന്നും രോഗമുക്തരായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നതിൽ സന്തോഷം; മുഖ്യമന്ത്രി

തിരുവനതപുരം: ഈസ്റ്റര്‍ അതിജീവനത്തിൻ്റെ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി. ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിൻ്റെതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്. ലോകം കൊറോണ എന്ന പീഡാനുഭവത്തിലൂടെ കടന്നുപോവുന്ന ഒരു ഘട്ടമാണിത് ഈ ഘട്ടത്തെ അതിജീവിക്കുവാനുള്ള കരുത്തുകൂടി ഈ ഈസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വൈഷമത്തിൻ്റെതായ ഘട്ടമാണെങ്കിലും എല്ലാവർക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗ ഭീതിയിൽ കഴിയുന്ന നമുക്ക് ഇതിന് ഒരു സന്തോഷ വാർത്ത കേൾക്കാൻ ഇടയായതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ രോഗമുക്തരായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്നുച്ചയോടെയാണ് കുഞ്ഞ് ജനിച്ചത്. അതിനാൽത്തന്നെ കുഞ്ഞിൻ്റെ മാതാപിതാക്കളെയും അവരെ ചികിത്സിച്ച ഡോക്ടർമാരെയും ആരോഗ്യപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest