Categories
local news

ലഹരിവിരുദ്ധ സന്ദേശയാത്രയും ജനകീയ കാമ്പയിനുമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍ അധ്യക്ഷനായി.

കാസർകോട്: ലഹരിക്കെതിരായ പോരാട്ടത്തിന് ലഹരിവിരുദ്ധ സന്ദേശയാത്രയുമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്. യുടേണ്‍ എന്ന പേരില്‍ നടത്തുന്ന ജനകീയ കാമ്പയിൻ്റെ ഭാഗമായാണ് ചിറ്റാരിക്കാലില്‍ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തിയത്. വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ സി.ഡി.എസ്., പോലീസ്, സി. ആര്‍. പി. എഫ്. ജവാന്‍മാര്‍, വ്യാപാരികള്‍, ഓട്ടോ ടാക്സി, ചുമട്ട് തൊഴിലാളികള്‍, വിവിധ സംഘടനകള്‍, ബഹുജനങ്ങള്‍ എന്നിവര്‍ സന്ദേശ യാത്രയില്‍ അണിനിരന്നു.

ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് ആരംഭിച്ച യാത്ര ചിറ്റാരിക്കാല്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍ അധ്യക്ഷനായി. സിസ്റ്റര്‍ ജാനറ്റ്, ജോണ്‍ കൊല്ലക്കൊമ്പില്‍ എന്നിവരെ ആദരിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് പരിപാടിയുടെ ഭാഗമായി ടീം കാസര്‍കോട് അവതരിപ്പിച്ച ലഹരി വിരുദ്ധ തെരുവു നാടകം മാജിക് മുട്ടായി അരങ്ങേറി. ലഹരി വിരുദ്ധ സന്ദേശത്തോടെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് , എന്‍ എസ് എസ് എന്നിവര്‍ ഒരുക്കിയ ഫ്ളാഷ് മോബ്, ടാബ്ലോ തുടങ്ങിയ പരിപാടികളും നടന്നു.

സിവില്‍ എക്സൈസ് ഓഫീസര്‍ രമേശ്ബാബു, പി.കെ.മോഹനന്‍ , ജോര്‍ജ്ജ് കരിമടം, ബാബു എബ്രാഹം നെടിയകാല, എന്‍.കെ.ബാബു, ജിജോ.പി.ജോസഫ്, കെ.സി.മൈക്കിള്‍ കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി കമ്പല്ലൂര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *