Categories
news

സി.പി.എം നേതാവ് ഇ.പി ജയരാജനെ കൈവിട്ട് ഇടതു മുന്നണി; കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി; പാർട്ടിയുടെ മുഖം മിനുക്കുമ്പോൾ..

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെ ഇടതു മുന്നണി കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി. തിരുവനന്തപുരത്ത് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം ഉണ്ടായത്. വ്യക്തിപരമായ കാരണങ്ങളാല്‍ കണ്‍വീനർ സ്ഥാനത്ത് നിന്നൊഴിയുന്നുവെന്നാണ് ഔദോഗീകമായി ലഭിക്കുന്ന വിവരം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജൻ നടത്തിയ കുടികാഴ്ചയെ തുടർന്നാണ് പാർട്ടി നടപടിയെന്നാണ് സൂചന.

അതേസമയം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങിയ ഇ.പി ജയരാജൻ വീട്ടിലാണുള്ളത്. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിൽ ഇ.പി പങ്കടുത്തില്ല. മാധ്യമങ്ങളോട് പ്രതികരിക്കാനും ഇ.പി തയ്യാറായില്ല. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജൻ ദല്ലാള്‍ നന്ദകുമാറിൻ്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വൻ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. താനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജൻ്റെ മറുപടി. എന്നാൽ ഇപിക്കെതിരെ മുഖ്യമന്ത്രി അടക്കം രംഗത്ത് വന്നു. ഇതോടെ ഇ.പിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങുകയും ഇപ്പോൾ അണികളെ ബോധ്യപ്പെടുത്താൻ നടപടി സ്വീകരിക്കുകയുമനു പാർട്ടി ചെയ്തത്. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നതിന് മുമ്പുള്ള നേതൃത്വത്തിൻ്റെ നടപടിയാണിത്. സമ്മേളനങ്ങള്‍ തുടങ്ങുംമുമ്പ് പാർട്ടിയിലെ അച്ചടക്ക നടപടികള്‍ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest