Categories
local news

മാലിന്യ നീക്കം വേഗത്തിലാകും; കാസർകോട് നഗരസഭ ഹരിത കര്‍മ്മ സേനയ്ക്ക് ഇ-ഓട്ടോയും ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും കൈമാറി

3 ഇ-ഓട്ടോകളും 20 ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് 1500 അനുബന്ധന സാമഗ്രികളുമാണ് ഹരിത കർമ്മ സേനയ്‌ക്ക് കൈമാറിയത്.

കാസർകോട്: കാസർകോട് നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും ഐ.സി.ഐ.സി.ഐ. ബാങ്കിൻ്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചുള്ള ഇ-ഓട്ടോകളും ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി. നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ ദേവരാജൻ പി.വി. ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.

വികസന സ്ഥിരം സമിതി ചെയർമാൻമാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, രജനി കെ, കൗൺസിലർമാരായ സവിത, ലളിത എം, രഞ്ജിത ഡി, ഐ.സി.ഐ.സി.ഐ. ബാങ്ക് ലിമിറ്റഡ് റീജിയണൽ ഹെഡ് അജയ് സി.പി, മുൻ ബാങ്ക് മാനേജർ സെബാസ്റ്റ്യൻ, ബ്രാഞ്ച് മാനേജർ ഹരീന്ദ്രൻ മേലത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഹെൽത്ത് സൂപ്പർ വൈസർ രഞ്ജിത് കുമാർ എ.പി. നന്ദി പറഞ്ഞു.

ഇ-ഓട്ടോയുടെ വരവോടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യ നീക്കം വേഗത്തിലാകുന്നതോടൊപ്പം ഡിജിറ്റൽ സ്പ്രിംഗ് ബാലൻസ് വഴി മാലിന്യങ്ങളുടെ അളവ് കൃത്യമായി രേഖപ്പെടുത്തി ശേഖരിക്കാനും സാധിക്കും. 3 ഇ-ഓട്ടോകളും 20 ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് 1500 അനുബന്ധന സാമഗ്രികളുമാണ് ഹരിത കർമ്മ സേനയ്‌ക്ക് കൈമാറിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *