Categories
local news

കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ച് മാതൃകയായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ; സംസ്കാരം നടന്നത് ഇടത് സർക്കാരിന്‍റെ വിജയാഘോഷ സായാഹ്‌നത്തിൽ

ആഘോഷങ്ങൾ മാറ്റി വെച്ച് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയ യുവജന സംഘടനാ പ്രവർത്തകർ നാടിന് മാതൃകയായി.

കുറ്റിക്കോൽ/ കാസർകോട്: കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയ കളക്കരയിലെ വീട്ടമ്മയുടെ മൃതശരീരം ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്കരിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കൂട്ടിച്ചേർത്തുകൊണ്ട് ഇടതുപക്ഷ സർക്കാർ വീണ്ടും ഭരണത്തിലേറിയതിന്‍റെ വിജയാഘോഷം നാടൊട്ടുക്കും ആഘോഷിച്ച കഴിഞ്ഞ ദിവസത്തെ സായാഹ്‌നത്തിലാണ് കുറ്റിക്കോലിലെ ഡി.വൈ.എഫ്.ഐ സഖാക്കൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയത്.

ആഘോഷങ്ങൾ മാറ്റി വെച്ച് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയ യുവജന സംഘടനാ പ്രവർത്തകർ നാടിന് മാതൃകയായി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എൻ.നിവേദ്, മിഥുൻ സി.എം ഞെരു, അംബികാസുതൻ കുറ്റിക്കോൽ, ശിവൻ അത്തിയടുക്കം എന്നീ സഖാക്കൾ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, ബ്ലോക്ക് കമ്മിറ്റിയംഗം കെ.രതീഷ്, മേഖല കമ്മിറ്റിയംഗം മണി സി.എച്ച് എന്നിവർ ആദ്യവസാനം നിർദ്ദേശങ്ങൾ നൽകി കൂടെ ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *