Categories
entertainment

പ്രണയ നായകൻ എന്ന വിളി മടുത്തു; ‘സീതാരാമം’ അവസാനത്തെ പ്രണയ ചിത്രം ആയിരിക്കുമെന്ന് ദുൽഖർ സൽമാൻ

പ്രണയ നായകൻ എന്ന വിളി തനിക്ക് മടുത്തെന്നും ഇനി പ്രണയ ചിത്രങ്ങൾ ചെയ്യുന്നില്ലെന്നും തീരുമാനിച്ചപ്പോഴാണ് സീതാരാമം വരുന്നത്.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെന്നിന്ത്യൻ ചിത്രം സീതാരാമം ആഗസ്റ്റ് 5ന് റിലീസ് ചെയ്യും. സിനിമയുടെ പ്രമോഷൻ വർക്കിൻ്റെ തിരക്കിലാണിപ്പോൾ ദുൽഖർ. അതേസമയം, പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തീരുമാനവും ഇതിനിടെ താരം കൈക്കൊണ്ടിരിക്കുകയാണ്. സീതാരാമം ചിത്രം തൻ്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് ആണ് ദുൽഖർ സൽമാൻ പറയുന്നത്.

പ്രണയ നായകൻ എന്ന വിളി തനിക്ക് മടുത്തെന്നും ഇനി പ്രണയ ചിത്രങ്ങൾ ചെയ്യുന്നില്ലെന്നും തീരുമാനിച്ചപ്പോഴാണ് സീതാരാമം വരുന്നത്. ഇത് തൻ്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് സീതാരാമത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ ദുൽഖർ പറഞ്ഞു. കഥ അത്ര മനോഹരമായതിനാൽ വേണ്ടെന്ന് വയ്ക്കാൻ തോന്നിയില്ല.

പ്രണയ കഥകളുടെ പ്രിയ സംവിധായകൻ ഹനു രാഘവപുടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാൽ താക്കൂർ ആണ് ദുൽഖറിൻ്റെ നായിക. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും.

0Shares

Leave a Reply

Your email address will not be published. Required fields are marked *