Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
തിരുവനന്തപുരം: ദൂരയാത്രകളില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി ഉണ്ടായ ഒട്ടനേകം ദുരന്തങ്ങളുണ്ട്. ഇങ്ങനെ ഉണ്ടാവുന്ന അപകടങ്ങളെ ഒഴിവാക്കാൻ പുതിയ പരിഹാരമാര്‍ഗം അവതരിപ്പിച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഒറ്റശേഖര മംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായ എ.കെ ആദിത്യനാണ് ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം പരിചയപ്പടുത്തിത്. ഇതനുസരിച്ച് വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വാഹനം തനിയെ ഓഫാകും.
Also Read
പൈതണ്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ഡ്രൈവറുടെ കണ്ണുകള്‍ ലക്ഷ്യമാക്കി സെന്‍സ് ചെയ്യുന്ന ക്യാമറകള്‍ നിശ്ചിത സെക്കന്‍ഡുകള്‍ പിന്നിട്ടാല്‍ വാഹനം തനിയെ ഓഫ് ആകും. ഫ്രീഡം ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന എക്സിബിഷനിലാണ് മോഡല്‍ അവതരിപ്പിച്ചത്.
വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ് ഈ സംവിധാനമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രി വി.ശിവന്‍കുട്ടിയുടെ കുറിപ്പ്:
ഫ്രീഡം ഫെസ്റ്റില്‍ ശ്രദ്ധേയമായി ആദിത്യന് അവതരിപ്പിച്ച ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം. ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന എക്സിബിഷനില്‍ ശ്രദ്ധേയമായി ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം. ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആദിത്യന് എ.കെയാണ് മോഡല്‍ അവതരിപ്പിച്ചത്.
ദൂരയാത്രകളില്‍ ഡ്രൈവര്‍ മയങ്ങിപ്പോയി ഉണ്ടായ ഒട്ടനേകം ദുരന്തങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അങ്ങനെയുള്ള അപകടങ്ങള്‍ തുടര്‍ക്കഥ ആകാതിരിക്കാനാണ് ആദിത്യന് ഈ മോഡല്‍ അവതരിപ്പിക്കുന്നത്. ഡ്രൈവറുടെ കണ്ണുകള്‍ ലക്ഷ്യമാക്കി സെന്‍സ് ചെയ്യുന്ന ക്യാമറകള്‍ നിശ്ചിത സെക്കന്‍ഡുകള്‍ പിന്നിട്ടാല്‍ വാഹനം തനിയെ ഓഫ് ആക്കും. ഇതിലൂടെ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പൈതണ്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഇതിൻ്റെ പ്രവര്‍ത്തനം. ഇതിന് സമാനമായ സംവിധാനം ആഡംബര വാഹനങ്ങളില്‍ ഉണ്ടെങ്കിലും ക്യാമറകള്‍ ഉപയോഗിച്ചുള്ള മോഡല്‍ ആദ്യമായിട്ടാണ്.
Sorry, there was a YouTube error.