Categories
Kerala local news news tourism

ജിംനേഷ്യ ഉടമയും സുഹൃത്തുക്കളും ചേർന്ന് സൗഹൃദത്തിലായ യുവതിയെ ഹോട്ടലിലെത്തിച്ചു; കുടിക്കാൻ നൽകിയ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കി; മണിക്കൂറുകൾക്ക് ശേഷം കൂട്ടബലാത്സംഗകാര്യം തിരിച്ചറിഞ്ഞ യുവതി പിന്നീട് ചെയ്തത്

മീററ്റ് (യു.പി)​: ജിംനേഷ്യ ഉടമയും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു. ഉത്തര്‍പ്രദേശിലെ മീററ്റ്​ ജില്ലയിലെ റോഹ്​ത പ്രദേശത്തുള്ള ഹോട്ടലിലാണ്​ സംഭവം. ശീതള പാനീയത്തില്‍ മയക്കുമരുന്ന്​ കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ ജിംനേഷ്യ ഉടമയാണ്. ഒരാൾ ഒളിവിലാണ്.

അമര്‍പാൽ എന്ന വ്യെക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സംഭവം നടന്ന റസ്​ന റോഡിലെ ഹോട്ടല്‍​. ഇതിന്‍റെ ഒന്നാം നിലയിലാണ് ജിംനേഷ്യം പ്രവർത്തിക്കുന്നത്. അമര്‍പാലിന്‍റെ മകന്‍ ഉജ്വലിന്‍റെ ഉടമസ്ഥതയിലാണ് ജിംനേഷ്യ. വെള്ളിയാഴ്ച വൈകീട്ടാണ്​ ഉജ്വലും രണ്ട്​ സുഹൃത്തുക്കളും ചേർന്ന് സൗഹൃദം നടിച്ച് യുവതിയെ ഹോട്ടലിലെത്തിച്ചത്​. അവിടെ വെച്ച്‌​ മയക്കുമരുന്ന്​ കലർത്തിയ പാനീയം നൽകി ബോധരഹിതമാക്കുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

മണിക്കൂറുകൾക്ക് ശേഷം ബോധം തിരികെ ലഭിച്ച യുവതി ബന്ധുവിനെ വിളിച്ച്‌​ സംഭവം വിവരിക്കുകയായിരുന്നു. ബന്ധുവാണ് പോലീസിനെ വിവരം അറിയിക്കുന്നത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് രണ്ടുപ്രതികളെ സംഭവ സ്​ഥലത്ത്​ വെച്ച്‌​ തന്നെ പിടികൂടി. ഒരാൾ ഓടി രക്ഷപെടുകയായിരുന്നു.

സംഭവത്തിൽ കേസ്​ രജിസ്റ്റര്‍ ചെയ്​ത പോലീസ് പ്രതികളായ ഉജ്വലും സത്​വായ്​ സ്വദേശിയായ സൗരഭുവിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തി​. സംഭവസ്ഥലത്തുനിന്നും രക്ഷപെട്ട മൂന്നാം പ്രതി മോനുവിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു​. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക്​ വിധേയമാക്കിയ ശേഷം മൊഴി രേഖപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest