Categories
നമ്മളെ ബലമായി റൂമിലേക്ക് വലിച്ച് കയറ്റി ഒരാൾ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല: നടി സ്വാസിക
എൻ്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യില്ല
Trending News
ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കുന്ന സ്ഥലം സിനിമ മേഖലാണെന്നും ഡബ്ല്യു.സി.സിയുടെ ആവശ്യം ഇല്ലെന്നും നടി സ്വാസിക. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെ സ്വാസികയുടെ വാക്കുകൾ വൈറലായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റുകൾ കുറിച്ചു.
Also Read
‘ധൈര്യം നമ്മുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. ഡബ്ല്യു.സി.സിയിൽ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മൾ ഒരു പരാതിയുമായി ചെന്നാൽ ഉടനെ തന്നെ നീതി കിട്ടുന്നോണ്ടോ?’ എന്നാണ് താരം ചോദിക്കുന്നത്. ‘ഡബ്ല്യു.സി.സി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ… എൻ്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യില്ല.’
‘നമ്മൾ ലോക്ക് ചെയ്ത മുറി നമ്മൾ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല. നമ്മളെ ഫോർസ്ഫുള്ളി റൂമിലേക്ക് വലിച്ച് കയറ്റി ഒരാൾ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവർ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിർക്കാനുള്ള കഴിവ് എല്ലാ പെണ്ണുങ്ങൾക്കുമുണ്ട്.’
‘വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും ഏറ്റവും സുരക്ഷിതമായി നമുക്ക് ജോലി ചെയ്യാൻ സാധിക്കുന്ന സ്ഥലം സിനിമയാണ്. ഭർത്താവിൻ്റെ കാല് തൊട്ട് തൊഴുന്നവരാണ് ഉത്തമ സ്ത്രീയെന്ന് ഞാൻ പറയുന്നില്ല.’ ‘അതൊരു മോശം ആചാരമാണെന്നും എനിക്ക് അറിയാം. പക്ഷെ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് അത് ഫോളോ ചെയ്യാൻ ഞാൻ മാക്സിമം ട്രൈ ചെയ്യും’ സ്വാസിക വിജയ് പറഞ്ഞു.
Sorry, there was a YouTube error.