Categories
Kerala news

ചട്ടവിരുദ്ധ സ്വകാര്യ പ്രാക്‌ടീസ്‌; വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ, സംഭവം പത്തനംതിട്ടയിലെ വിജിലന്‍സ് റെയ്‌ഡിൽ

ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്.

പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്‌ടീസിനെതിരെ സംസ്ഥാനത്ത് മിന്നൽ വേഗത്തിൽ വിജിലൻസിൻ്റെ വ്യാപക റെയ്‌ഡ്‌. പരിശോധനക്കിടെ പത്തനംതിട്ടയിൽ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്.

സ്വകാര്യ പ്രാക്‌ടീസിനായി ആരോ​ഗ്യ വകുപ്പ് ചില ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെങ്കിലും പ്രാക്‌ടീസ് നടത്തുന്നുണ്ടോ എന്നറിയാനായിരുന്നു മിന്നൽ പരിശോധന നടത്തിയത്.സംഭവത്തിൽ സ്വകാര്യ ആശുപതികളുടെ പരാതികൾ ആണെന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest