Categories
education local news

കേന്ദ്ര സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസ വിഭാഗത്തിൽ ഡോക്ടറേറ്റ്; ഡോക്ടർ ശരീഫ് പൊവ്വലിനെ അഭിനന്ദിച്ചു

കാസർകോട് സി.ജി യൂണിറ്റ് ജനറൽ സെക്രട്ടറി നിസാം ബോവിക്കാനം , കോ ഓർഡിനേറ്റർ ഷമീർ മാസ്റ്റർ തെക്കിൽ , ഹക്കീം മാസ്റ്റർ ചെർക്കള എന്നിവർ സംബന്ധിച്ചു.

കാസർകോട്: കേന്ദ്ര സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ശരീഫ് പൊവ്വലിനെ സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ കാസർകോട് യൂണിറ്റ്അഭിനന്ദിച്ചു .യൂണിറ്റ് പ്രസിഡണ്ട് മൂസാ .ബി. ചെർക്കള ഉപഹാരം നൽകി.

ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് നിശ്ചയദാർഢ്യത്തോടെയും കഠിനാധ്വാനത്തിലൂടെയും നേടിയെടുത്ത ബഹുമതിയാണ് ശരീഫ് പൊവ്വൽ നേടിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പലപ്പോഴും നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ജീവിത ലക്ഷ്യത്തിൽ നിന്ന്പിന്തിരിഞ്ഞ് കളയുന്ന പുതിയ തലമുറക്ക് ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനവും മാതൃകാപരവുമാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കാസർകോട് സി.ജി യൂണിറ്റ് ജനറൽ സെക്രട്ടറി നിസാം ബോവിക്കാനം , കോ ഓർഡിനേറ്റർ ഷമീർ മാസ്റ്റർ തെക്കിൽ , ഹക്കീം മാസ്റ്റർ ചെർക്കള എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest