Categories
health international news

എന്നെ മാത്രം കൊതുക് കടിക്കുന്നേ; വില്ലന്‍ രക്ത ഗ്രൂപ്പല്ല, ഒടുവില്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തി

കൊതുകുകള്‍ കൂടുതല്‍ ആക്രമിക്കുന്നു എന്ന ചോദ്യത്തില്‍ നിന്നുമാണ് പഠനം

കൊതുക് വിടാതെ പിന്തുടര്‍ന്ന് കടിക്കുന്നത് സാധാരണ വിശ്വസിക്കുന്നത് ചില രക്ത ഗ്രൂപ്പുകള്‍ കൊതുകുകളെ ആകര്‍ഷിക്കും എന്നാണ്. എന്നാല്‍ ഈ വിശ്വാസം തെറ്റാണെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍മാര്‍ തെളിയിച്ചു. പകരം കൊതുകുകളെ ആകര്‍ഷിക്കുന്ന കാരണവും അവര്‍ കണ്ടെത്തി. മനുഷ്യരുടെ ത്വക്കിലുള്ള ഗന്ധമാണ് കൊതുകുകളെ ആകര്‍ഷിക്കുന്നത്.

റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റി, മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് കാന്‍സര്‍ സെൻ്റെര്‍, കാവ്ലി ന്യൂറല്‍ സിസ്റ്റംസ് ഇന്‍സ്റ്റിസ്റ്റിറ്റിയൂട്ട്, ഹോവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. പഠനഫലം 2022 ഒക്ടോബര്‍ 18ന് സയന്റിഫിക് അമേരിക്കയില്‍ പ്രസിദ്ധീകരിച്ചതോടെ ആണ് ഈ വിഷയം ലോകശ്രദ്ധ ആകര്‍ഷിച്ചത്.

ചര്‍മ്മത്തില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോക്സിലിക് ആസിഡുകളുള്ള ആളുകളെയാണ് കൊതുകുകള്‍ വിടാതെ പിന്തുടരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഈ സാന്നിദ്ധ്യം ഗന്ധത്തിലൂടെ മനസിലാക്കുന്ന കൊതുകള്‍ ഒരു കാന്തമെന്ന പോലെ ആളുകളിലേയ്ക്ക് ആകര്‍ഷിക്കപ്പെടും. ത്വക്കിൻ്റെ ഗന്ധം ഒരാളുടെ ജനിതക ഘടനയുമായി ബന്ധപ്പെട്ടിട്ടുള്ളതായതിനാല്‍ ജീവിതകാലം മുഴുവന്‍ ഇത് തുടരും. അതായത് ഒരിക്കല്‍ കൊതുകുകള്‍ നിങ്ങളെ പിന്തുടരുന്നു എന്ന് മനസിലാക്കിയാല്‍ അതില്‍ നിന്നും മോചനമില്ലെന്ന് അര്‍ത്ഥം.

സയന്റിഫിക് അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കൊതുകുകളെ കുറിച്ച്‌ പഠിക്കാനായി തങ്ങള്‍ സ്വീകരിച്ച വഴികളെ കുറിച്ചും ശാസ്ത്രജ്ഞര്‍ വിവരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ചില ആളുകളെ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൊതുകുകള്‍ കൂടുതല്‍ ആക്രമിക്കുന്നു എന്ന ചോദ്യത്തില്‍ നിന്നുമാണ് പഠനം ആരംഭിച്ചത്. 64 ആളുകളിലാണ് പഠന പരീക്ഷണങ്ങള്‍ നടത്തിയത്. പ്രാഥമിക പഠനത്തില്‍ ഒരു വ്യക്തിയുടെ ശരീര ദുര്‍ഗന്ധം കൊതുകിനെ കടിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു എന്ന മനസിലാക്കി. മനുഷ്യരുടെ ശരീരഗന്ധം വ്യത്യസ്ത രാസ സംയുക്തങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇതില്‍ കാര്‍ബോക്സിലിക് ആസിഡിൻ്റെ അളവ് കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന ചര്‍മ്മമുള്ള ആളുകളെ കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കുന്നതായി കണ്ടെത്തി.

പഠനത്തില്‍ പങ്കെടുത്തവരുടെ കൈകളില്‍ അവരുടെ ഗന്ധം പിടിക്കുന്നതിനായി നൈലോണ്‍ സ്റ്റോക്കിംഗ്സ് ആറ് മണിക്കൂറോളം ചുറ്റിവച്ചു. തുടര്‍ന്ന് സ്റ്റോക്കിംഗുകള്‍ കഷണങ്ങളായി മുറിച്ച്‌ ഈഡിസ് ഈജിപ്തി പെണ്‍ കൊതുകുകളുള്ള ബോക്‌സുകളില്‍ വച്ചു. ധാരാളം കാര്‍ബോക്സിലിക് ആസിഡ് പുറന്തള്ളുന്നവര്‍ ധരിച്ച സ്റ്റോക്കിംഗുകളിലേക്ക് കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടതായി കണ്ടെത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest