Categories
health Kerala news

കണ്ണാടിയും വേണ്ട, കോണ്‍ടാക്റ്റ് ലെൻസും വേണ്ട; എഴുപതിലും കാഴ്‌ച മങ്ങില്ല, ഈ എട്ട് കാര്യങ്ങള്‍ ചെയ്‌താല്‍

ദീർഘനേരമായുളള തലവേദനയും കണ്ണുകഴപ്പുമൊക്കൊ കാഴ്‌ചക്കുറവിൻ്റെ ലക്ഷണങ്ങളാകാം

ചെറിയ പ്രായത്തില്‍ തന്നെ ഒട്ടുമിക്കവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് കാഴ്‌ചക്കുറവ്. പാരമ്പര്യമായും ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും നമ്മുടെ കാഴ്‌ചശക്തിയെ സാരമായി ബാധിക്കാറുണ്ട്. ദീർഘനേരമായുളള തലവേദനയും കണ്ണുകഴപ്പുമൊക്കൊ കാഴ്‌ചക്കുറവിൻ്റെ ലക്ഷണങ്ങളാകാം.

നേത്രരോഗ വിദഗ്ദ്ധൻ്റെ അടുത്തെത്തുന്നവരുടെ എണ്ണത്തില്‍ മുമ്പത്തെ അപേക്ഷിച്ച്‌ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങളില്‍ പറയുന്നു. എന്നാല്‍ ചില മുൻകരുതലുകള്‍ സ്വീകരിക്കുകയാണെങ്കില്‍ ഈ അവസ്ഥ ഒരു പരിതിവരെ പരിഹരിക്കാം. കാഴ്‌ചശക്തി വർദ്ധിപ്പിക്കാനും സ്വാഭാവിക ശേഷി നിലനിർത്താനും പ്രായഭേദമന്യേ ചിലകാര്യങ്ങള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാം. ഏതൊക്കെയെന്ന് നോക്കാം.

  1. രാത്രി സമയങ്ങളില്‍ മങ്ങിയ വെളിച്ചത്തിലിരുന്നുളള വായനയും പഠനവും ഒഴിവാക്കുക.
  2. ദിവസവും രാവിടെ എഴുന്നേറ്റയുടൻ 20 മിനിട്ടിൻ്റെ ഇടവേളയില്‍ ഇരുപത് അടി അകലെയുളള വസ്തുക്കളിലേക്ക് കാഴ്‌ച കേന്ദ്രീകരിക്കാൻ ശ്രമിക്കുക. ഇതിൻ്റെ 20-20-20 റൂള്‍ എന്നാണറിയപ്പെടുന്നത്.
  3. ആറ് മാസത്തില്‍ ഒരു തവണയെങ്കിലും കാഴ്‌ച ശക്തി പരിശോധിക്കാൻ വിദഗ്ദ്ധരെ സമീപിക്കുക.
  4. ശരീര ഭാരത്തിനനുസരിച്ച്‌ ദിവസേന കൃത്യമായ അളവില്‍ വെളളം കുടിക്കുക. ഇത് കാഴ്‌ച ശക്തി വർദ്ധിപ്പിക്കുകായും അതിനോടൊപ്പം പൂർണ ആരോഗ്യവാൻ ആയിരിക്കാനും സഹായിക്കും.
  5. അമിതമായ പുകവലി കാഴ്‌ച ശക്തിയെ സാരമായി ബാധിക്കാറുണ്ട്.അതിനാല്‍ പുകവലി ഒഴിവാക്കുക.
  1. ദിവസവും കുറഞ്ഞ് ആറ് മുതല്‍ എട്ട് മണിക്കൂർ വരെയെങ്കിലും ഉറക്കത്തിനായി മാറ്റിവയ്ക്കുക.
  2. കണ്ണിന് മതിയായ വിശ്രമം ആവശ്യമാണ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം കമ്പ്യുട്ടറുകളുടെ സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ കുറച്ച്‌ കാര്യങ്ങള്‍ അനിവാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.

കണ്ണ് കുറച്ച്‌ സമയമെങ്കിലും അടച്ചുവയ്ക്കുകയോ സ്‌ക്രിനിലേക്ക് നോക്കുന്നത് കുറച്ച്‌ സമയമെങ്കിലും നിർത്തി വയ്ക്കുകയോ ചെയ്യാം.

  1. കാഴ്‌ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കുക. ഇലക്കറികളും ഒമേഗ 3 ഫാറ്റി ആസിഡടങ്ങിയ മത്സ്യങ്ങളും നട്ട്സുകളും കാഴ്‌ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest