Categories
local news

ഹിജാബ് വിഷയത്തിൽ നടത്തിയ പ്രസ്താവന നിരുത്തരവാദവും ഭരണഘടനാ ലംഘനവും; ഗവർണ്ണർ ധർമ്മം മറക്കരുത് : വനിതാ ലീഗ്

ഗവർണറുടെ നിരുത്തരവാദപരമായ പ്രസ്താവന ക്കെതിരെ വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു

കാസർകോട്: ഭരണ ഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ കേരള ഗവർണർ സംഘ് പരിവാറിൻ്റെ ഏജന്റായി ഹിജാബ് വിഷയത്തിൽ നടത്തിയ പ്രസ്താവന നിരുത്തരവാദവും ഭരണഘടനാ ലംഘന വുമാണെന്നും ഗവർണർ മുസ്‌ലിം സമുദായത്തോട് മാപ്പ് പറയണമെന്നും വനിതാ ലീഗ് ആവശ്യപ്പെട്ടു.

ഗവർണറുടെ നിരുത്തരവാദപരമായ പ്രസ്താവന ക്കെതിരെ വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായിരുന്നു.അഡ്വ. ഇബ്രാഹീം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. ശാഹിനസലിം ,ശാസിയ സി.എം, സുമയ്യ ടി.കെ, ആയിഷ എ.എ,ഷക്കീല മജീദ്, ആയിഷ സഹദുള്ള , ഷീബ ഉമ്മർ , ശാഹിദ അഷ്റഫ്, അഡ്വ.എം. ടി.പി. കരീം, ഫർഹാന അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ ബീഫാത്തിമ ഇബ്രാഹിം നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *