Categories
international news trending

വീട്ടുജോലികളിൽ പുരുഷന്മാർ സഹായിക്കാറുണ്ടോ? കണ്ടെത്താൻ ആപ്പുമായി ഒരു രാജ്യം

ആണ്‍മക്കള്‍, പെണ്‍മകള്‍, അച്ഛനമ്മമാര്‍, ജീവിത പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ ജോലികള്‍ പങ്കിടാനുള്ള ഒരു സംവിധാനമായി ഞങ്ങളിതിനെ കാണുന്നു

ഓരോ വീട്ടുകാരും അല്ലെങ്കിൽ കുടുംബാംഗങ്ങളും വീട്ടുജോലികളിൽ എത്ര സമയം ചെലവഴിക്കുന്നു എന്നറിയാൻ ഒരു ആപ്ലിക്കേഷൻ സമാരംഭിക്കാൻ സ്പെയിൻ പദ്ധതിയിടുന്നു. ലിംഗസമത്വം മെച്ചപ്പെടുത്തുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഈ നീക്കം.

സ്‌പെയിനിലെ തുല്യത സ്റ്റേറ്റ് സെക്രട്ടറി ആഞ്ചല റോഡ്രിഗസ് ആണ് പുതിയ നിർദേശം പ്രഖ്യാപിച്ചതെന്ന് ദി ഗാർഡിയനിൽ റിപ്പോർട്ട് ചെയ്തു. പുതിയ ആപ്പില്‍ ആളുകള്‍ക്ക് വീട്ടിലെ ഓരോരുത്തരും ചെയ്യുന്ന വീട്ടുജോലികള്‍ രേഖപ്പെടുത്താം. കുടുംബാംഗങ്ങള്‍ വീട്ടില്‍ എത്രസമയം ചെലവാക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാകും. എത്ര അസന്തുലിതമായാണ് ജോലിഭാരം വീട്ടിലുള്ളവര്‍ പങ്കിടുന്നതെന്ന് വ്യക്തമായാല്‍ കൂടുതല്‍ പുരുഷന്മാര്‍ സ്ത്രീകളെ സഹായിക്കാനെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പുരുഷന്മാരെ വീട്ടുജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയെന്നതിനൊപ്പം, എത്ര വലിയ ഭാരമാണ് സ്ത്രീകള്‍ വഹിക്കുന്നതെന്ന് മനസിലാക്കാനും കണക്കെടുപ്പ് സഹായിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. കഴിഞ്ഞയാഴ്ച ജനീവയിലാണ് ഇത്തരത്തിലൊരു ആപ്പ് പുറത്തിറക്കുന്ന കാര്യം സ്‌പെയിന്‍ പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭാ സമിതിയിലായിരുന്നു, സ്പാനിഷ് സമത്വവിഭാഗം സെക്രട്ടറി ഏയ്ഞ്ചല റോഡ്രിഗസ് ഇക്കാര്യം പറഞ്ഞത്.

”ആണ്‍മക്കള്‍, പെണ്‍മകള്‍, അച്ഛനമ്മമാര്‍, ജീവിത പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ ജോലികള്‍ പങ്കിടാനുള്ള ഒരു സംവിധാനമായി ഞങ്ങളിതിനെ കാണുന്നു. കാരണം നിലവില്‍ ആ ജോലി വിഭജനം അസമമാണ്,” ഏയ്ഞ്ചല റോഡ്രിഗസ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest