Trending News
ഡൈവയുടെ പുതിയ 65 ഇഞ്ച് സ്മാര്‍ട് ടെലിവിഷന്‍ അവതരിപ്പിച്ചു. ഡൈവ D65U1WOS സ്മാര്‍ട് ടി.വിയുടെ ഇന്ത്യയിലെ വില 56,999 രൂപയാണ്. ഒരൊറ്റ ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് ഇത് വരുന്നത്. ഉപഭോക്താക്കള്‍ക്ക് മൂന്ന്, ആറ് മാസം നോ കോസ്റ്റ് ഇ.എം.ഐ ഓപ്ഷനുകളിലും പുതിയ ടി.വി വാങ്ങാം. ഒരു വര്‍ഷത്തെ വാറണ്ടിയും പാനലിന് ഒരു വര്‍ഷത്തെ അധിക വാറണ്ടിയും നല്‍കുമെന്ന് കമ്പനി അറിയിച്ചു.
Also Read
ഡൈവ D65U1WOS ടി.വി എല്‍.ജിയുടെ വെബ്.ഒ.എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഡൈവ സ്മാര്‍ട് ടി.വിയില്‍ തിന്‍ക്യു എ.ഐ (ThinQ AI), അലക്‌സ എന്നിവയ്ക്കുള്ള പിന്തുണയും ഉണ്ട്. ഡൈവ D65U1WOS സ്മാര്‍ട് ടി.വിയില്‍ രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകളും മൂന്ന് എച്ച്.ഡി.എം.ഐ 2.0 പോര്‍ട്ടുകളും ഉണ്ട്. ഇൻ്റെര്‍നെറ്റ്, ഒപ്റ്റിക്കല്‍ ഔട്ട്പുട്ട്, ഇയര്‍ഫോണ്‍ ഔട്ട്, ആര്‍.എഫ്.ഇന്‍, എ.വി പിന്തുണ എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
ഡൈവ D65U1WOS സ്മാര്‍ട് ടി.വി എല്‍.ജിയുടെ വെബ്.ഒ.എസ് (web OS) ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 4കെ (2,160×3,840 പിക്‌സലുകള്‍) റെസലൂഷനോട് കൂടിയ 65 ഇഞ്ച് ഡി.എല്‍.ഇ.ഡി ഡിസ്‌പ്ലേ, 60Hz റിഫ്രഷ് റേറ്റ്, 16:09 ആസ്‌പെക്‌ട് റേഷ്യോ, എച്ച്.ഡി.ആര്‍10, 100000:1 കോണ്‍ട്രാസ്റ്റ് റേഷ്യോ എന്നിവയുണ്ട്. 1.5 ജിബി റാമും 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഇതിൻ്റെ സവിശേഷതകളാണ്. പുതിയ ഡൈവ ടി.വി ഡ്യുവല്‍- ബാന്‍ഡ് വൈ- ഫൈ, ബ്ലൂടൂത്ത് വി5 കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നു.
മാലി ജി31 എംപി2 ജി.പിയുമായി ജോടിയാക്കിയ ക്വാഡ് കോര്‍ എ.ആര്‍.എം സി.എ55 പ്രോസസര്‍ ആണ് സ്മാര്‍ട് ടി.വിയുടെ കരുത്ത്. മാജിക് റിമോട്ട്, തിന്‍ക്യു എ.ഐ, അലക്സ ബില്‍റ്റ്- ഇന്‍, എയര്‍ മൗസ്, ക്ലിക്ക് വീല്‍, ഇൻ്റെലിജണ്ട് എഡിറ്റ് ഓപ്ഷനുകള്‍ എന്നിവയും ഇതിലുണ്ട്. ഡൈവ D65U1WOS സ്മാര്‍ട് ടി.വിയില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനുകളില്‍ നെറ്റ്ഫ്‌ലിക്‌സ്, യുട്യൂബ്, ആമസോണ്‍ പ്രൈം വിഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, സീ5, സോണിലിവ് എന്നിവ ഉള്‍പ്പെടുന്നു.
Sorry, there was a YouTube error.