Categories
articles local news

സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം ആഘോഷിച്ചു; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാസർകോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽനടന്ന പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.എൻ സരിത അധ്യക്ഷത വഹിച്ചു. ആദ്യകാല സാക്ഷരതാ പ്രവർത്തകരെ ആദരിച്ചു. മുതിർന്ന തുല്യതാ പഠിതാക്കൾ ഉന്നത വിജയികൾ അധ്യാപകർ പ്രേരകുമാർ എന്നിവരെ ആദരിച്ചു. സാക്ഷരതാ ദിന സന്ദേശവും സാക്ഷരത പ്രതിജ്ഞയും ദുരന്തനിവാരണ കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു.

കലാപരിപാടികളും നടന്നു. സാക്ഷരതാ മിഷൻ മോണിറ്ററിംഗ് കോർഡിനേറ്റർ ഷാജുജോൺ, ജില്ലാ കോഡിനേറ്റർ പി.എൻ ബാബു, മുതിർന്ന സാക്ഷരതാ പ്രവർത്തകരായ പപ്പൻ കുട്ടമത്ത്, കെ.വി രാഘവൻ മാസ്റ്റർ, കെ.വി വിജയൻ മാസ്റ്റർ, മായിപാടി രാഘവൻ മാസ്റ്റർ, സി.പി.വി വിനോദ് കുമാർ, എന്നിവരും കൗൺസിലർ അഫീല ബഷീർ കൈറ്റ് ജില്ലാ കോഡിനേറ്റർ റോജി ജോസഫ് സതീശൻ ബേവിഞ്ച, എം.ഉമേശൻ മാസ്റ്റർ, കെ രാധാകൃഷ്ണൻ മാസ്റ്റർ, എം ഷമീർ മാസ്റ്റർ, സി.കെ പുഷ്പ കുമാരി, കെ.പി പുഷ്പലത, കെ സുജിത, പി പുഷ്പ കുമാരി, കെ അബ്ദുൽ ബഷീർ, ബഷീർ സി വി, ബഷീർ പൈക്ക എന്നിവരും സംസാരിച്ചു. ബഷീർ നായന്മാർമൂല, ബഷീർ പൈക്ക, ഹമീദ് വെണ്ടിച്ചാൽ, ഹമീദ് കീഴൂർ, നിസാഫ് എൽ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest