Categories
education Kerala local news

അധ്യാപകർ നല്ല സാമൂഹിക സ്രഷ്ടാക്കളാണ്; പി.ബി.എം സ്കൂളിൽ ജില്ലാ ജഡ്ജ് സാനു എസ് പണിക്കർ; കൂടുതൽ അറിയാം..

ചെർക്കള: നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ ‘റീ കണക്ടിങ്‌ യൂത്ത് ആന്റ്റി നാർകോട്ടിക്‌സ് ക്യാമ്പയിൻ (RECONNECTING YOUTH ANTI NARCOTICS CAMPAIGN) നടന്നു. ജെ.ആർ.സി (Junior Red Cross) വിദ്യാർത്ഥികളുടെ പ്രാർത്ഥന ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ജില്ലാ ജഡ്ജ് സാനു എസ് പണിക്കർ പരിപാടി ഉദ്‌ഘാടനം ചെയ്തു. എന്താണ് വിദ്യാഭ്യാസമെന്നും എന്തിനാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. സാമൂഹിക പ്രതിബദ്ധതയോടു കൂടി ഉത്തരവാദിത്തമുള്ളവരായി പുതു തലമുറ വളരണം. സമൂഹത്തിന് നന്മയുടെ വെളിച്ചമാണ് ആവശ്യം. മാതാപിതാക്കളെ സംരക്ഷിക്കുക മുതിർന്നവരെ ബഹുമാനിക്കുക അധ്യാപകരെ ആദരവോടെ കാണുക എന്നുള്ളതും നല്ല വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു. നന്മയും തിന്മയും തിരിച്ചറിയണം. അധ്യാപകർ നല്ല സാമൂഹിക സ്രഷ്ടാക്കളാണ്. അവരിലെ നല്ല ഗുണങ്ങളാണ് വിദ്യാർത്ഥികൾ പാഠമാക്കുന്നത്. സമാധാനപരമായി സന്തോഷപരമായി ജീവിക്കണമെങ്കിൽ ലഹരിയെ തുടച്ചുമാറ്റാനാകണം. ഈ കാര്യങ്ങളിൽ പി.ബി.എം വിദ്യാലയം അച്ചടക്കമുള്ള പ്രവർത്തന മികവുള്ള കലാലയമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനത്തിൻ്റെ പേരിൽ ഒരിക്കൽ പോലും പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ എത്തേണ്ടി വന്നിട്ടില്ല എന്ന് ഡി.വൈ.എസ്.പി സുനിൽ കുമാർ പറഞ്ഞു. അതിൽ അഭിമാനമുണ്ടെന്നും നല്ല അച്ചടക്കമുള്ള മക്കളായി നിങ്ങൾ വളരണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. നമുക്ക് ചുറ്റും പലതരം അപകടങ്ങളാണ് ദിവസവും നടക്കുന്നത്, അതിനാൽ ശ്രദ്ധയും കരുതലും എന്നും വേണം. സ്കൂളിലേക്ക് വരുന്നതും പോകുന്നതും എപ്പോഴും ജാഗ്രതയോടെ ആവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാനഗർ എസ്.ഐ വിജയൻ, പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം, പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, DLSA സെക്ഷൻ ഓഫീസർ കേശവൻ കെ.പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest