Categories
കലോത്സവ നഗരിയിൽ വ്യവസായ ഉല്പന്ന പ്രദർശന വിപണന മേള; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കാഞ്ഞങ്ങാട്: വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കാസറഗോഡിൻ്റെ ആഭിമുഖ്യത്തിൽ കേരള ചെറുകിട വ്യവസായ അസോസിയേഷൻ്റെ സഹകരണത്തോട് കൂടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യവസായ ഉത്പന്ന പ്രദർശന വിപണന മേള INDEX KL14 2024 നവംബർ 6 മുതൽ 9 വരെ ബേക്കൽ ഉപജില്ല കലോത്സവ നഗരിയായ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ രാവണീശ്വരത്ത് വെച്ച് നടക്കുകയാണ്. മേളയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് മുഖ്യാതിഥിതിയായി. ചടങ്ങിൽ രാവണീശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ജയചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻ, എൻ.എം.സി.സി കാസറഗോഡ് ചാപ്റ്റർ പ്രസിഡന്റ് എ.കെ.ശ്യം പ്രസാദ്, കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ, ഉപജില്ല വ്യവസായ ഓഫീസർ ലിജി കെ.സി തുടങിയവർ ആശംസകൾ നേർന്നു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ നിതിൻ നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.