Categories
പാതയോരത്ത് ‘ഫുഡ് സ്ട്രീറ്റ്’എന്ന പദ്ധതി; മഞ്ചേശ്വരം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍; ജില്ലയില്‍ പുതിയ വ്യവസായ അവസരങ്ങൾ, സാധ്യതാപഠനം നടത്തും; ജില്ലാ കളക്ടര്‍
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
കാസർകോട്: ദേശീയ പാത വികസനത്തെ തുടർന്ന് ജില്ലയിൽ രൂപപ്പെടുന്ന പുതിയ അവസരങ്ങളുടെ സാധ്യതാപഠനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ‘നമ്മുടെ കാസറഗോഡ്’ ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി റവന്യൂ വകുപ്പ്, എന്‍.എച്ച്.എ.ഐ, നിര്‍മ്മാണ കമ്പനികള്‍, ജില്ലാ വ്യവസായ കേന്ദ്രം, വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. ഈ വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും.
Also Read
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിൻ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റിൽ ചേർന്ന യോഗത്തില്‍ വ്യവസായ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇലക്ട്രിക് വെഹിക്കിള്‍ പ്ലാന്റ് ജില്ലയില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. വിദ്യാനഗര്‍ അസാപ് മുതല്‍ കോര്‍ട്ട് കോംപ്ലക്സ് വരെയുള്ള പാതയോരത്ത് ‘ഫുഡ് സ്ട്രീറ്റ്’എന്ന പദ്ധതി സ്ഥാപിക്കുന്നതിന് കാസര്‍കോട് നഗരസഭ, ദേശീയ പാത അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. മഞ്ചേശ്വരം ഉള്‍പ്പെടെ ജില്ലയിലെ വിവിധ മേഖലകളില്‍ കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് സാധ്യത യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, ഡെപ്യൂട്ടി ജനറൽ മാനേജര്‍ ആര്.രേഖ, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മന്‍ എ.കെ ശ്യാം പ്രസാദ്, ജനറല്‍ കണ്‍വീനര്‍ എം.എന്‍ പ്രസാദ്, ട്രഷറര്‍ ജലീല്‍ മുഹമ്മദ്, അബ്ദുല്‍ഖാദര്‍, മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് nammudekasaragod@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് വിവിധ വിഷയങ്ങളിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാം.
Sorry, there was a YouTube error.