Categories
local news

മുളിയാറിലെ എൻ.ആർ.ഇ.ജി തൊഴിൽ ഇടങ്ങൾ സന്ദർശിച്ച് ജില്ലാ കലക്ടർ ; തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു

തൊഴിൽ ഇടങ്ങളിലെ സൗകര്യങ്ങൾ, തൊഴിൽ കാർഡ്, അളവുകൾ, തൊഴിലാളികൾക്കുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.

ബോവിക്കാനം/ കാസർകോട്: മുളിയാർ ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തി സ്ഥലങ്ങളും, ഓഫീസും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സന്ദർശിച്ചു. തൊഴിൽ ഇടങ്ങളിലെ സൗകര്യങ്ങൾ, തൊഴിൽ കാർഡ്, അളവുകൾ, തൊഴിലാളികൾക്കുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി.മിനി, സ്ഥിരം സമിതി ചെയർമാൻമാരായ മോഹനൻ, അനീസ മൻസൂർ മല്ലത്ത്, വാർഡ് മെമ്പർ അബ്ബാസ് കൊളച്ചപ്പ്, ജില്ലാ എ.ഇ.ജ്യോത്സ്ന, വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ കുമാർ, ജീവനക്കാരായ സുദീപ്, ഷിജിത്, പ്രസാദ്, സന്ദീപ്, സീമ, ജ്യോതി, മനോജ്, സുരേശ് എന്നിവർ സ്വീകരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *