Categories
പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായവിതരണം നടത്തി തൃക്കരിപ്പൂർ
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ നിർധനരായ രോഗികൾക്കുള്ള പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും സഹായ വിതരണം നടത്തി. പഞ്ചായത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്ദ് ടി.പി നസിരിയ പഞ്ചായത്ത് സിക്രട്ടറി ബിജുകുമാർ ആർ നു വിതരണത്തിനായി നൽകി കൊണ്ടാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്. 15 പേർക്കാണ് സഹായ വിതരണം നൽകുന്നത്. ഉദാരമതികളിൽ നിന്നും സഹായം സ്വീകരിച്ചു കൊണ്ടാണ് ഇതിനായി ഫണ്ട് കണ്ടെത്തുന്നത്. ഇതിനകം ഒട്ടേറെ നിർധനരായ രോഗികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്ത് വിതരണം ചെയ്തത്. ചടങ്ങിൽ വെച്ച് തൃക്കരിപ്പൂരിലെ ചാരിറ്റിപ്രവർത്തനങ്ങളിൽ മുന്നിട്ട് പ്രവർത്തിക്കുന്ന മജ്‌ലിസെ ഹസ്സൻ കുടുംബ കൂട്ടായ്മ പ്രതിനിധികളായ എം. അബ്ദുൽ ഗഫാർ, എം.മുഹമ്മദ് കുഞ്ഞി, എം അബ്ദുൽ ഖാദർ എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡണ് ഇ.എം ആനന്തവല്ലി, സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരയ ഹാഷിം കാരോളം, ശംസുദ്ദീൻ ആയിറ്റി, എം സൗദ, മെമ്പർ മാരായ ഫായിസ് ബീരിച്ചേരി, എം രജീഷ് ബാബു, കെ.വി കാർത്ത്യാനി എന്നിവർ സംബന്ധിച്ചു.
Also Read
Sorry, there was a YouTube error.