Categories
entertainment news

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന പരാതി; സംവിധായിക ലക്ഷ്മി ദീപ്ത അറ​സ്റ്റിൽ

കരാറിൽ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ ചിത്രീകരിച്ച കേസിൽ ഇവരുടേയും സഹായിയുടെയും മുൻകൂർ ജാമ്യ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു.

യുവ സംവിധായിക ലക്ഷ്മി ദീപ്ത അറ​സ്റ്റിൽ. യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന പരാതിയിലാണ് നടപടി. അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മി ദീപ്തയെ കോടതിയിൽ ഹാജരാക്കിയേക്കും. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറിൽ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ ചിത്രീകരിച്ച കേസിൽ ഇവരുടേയും സഹായിയുടെയും മുൻകൂർ ജാമ്യ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു.

ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹർജി തള്ളിയത്. കോട്ടയം വൈക്കം എൻ.ഇ വാർഡ് സ്വദേശിനിയും മുട്ടട ഗാന്ധിസ്മാരക നഗറിൽ ജി.എസ്.എൻ 97ൽ താമസക്കാരിയുമായ ലക്ഷ്മി ദീപ്ത, സഹായി പാറശാല മുരിയാങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷൻ്റെ സി.ഇ.ഒയുമായ എബിസൺ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയാണ് തള്ളിയത്.

ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ ഇത്തരം നീചകൃത്യങ്ങൾ നടക്കുന്നതിനെ കുറിച്ച് ശരിയായ അന്വേഷണം നടക്കേണ്ടതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾ യുവതിയിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ കരാർ പത്രം കണ്ടെടുക്കാനും സിനിമയിൽ യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പരിശോധിക്കാനും സെൻസർ ബോർഡിൻ്റെ അനുമതി അടക്കം പരിശോധിക്കുന്നതിനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടും പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. നഗ്‌നചിത്രങ്ങൾ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികൾ അതിന് തയ്യാറായിരുന്നില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *