Categories
Kerala news

കെ.എസ്‌.ആര്‍.ടി.സി സ്‌മാര്‍ട്ട് ആകുന്നു; ജനുവരി മുതല്‍ ബസില്‍ ഡിജിറ്റല്‍ പേയ്മെണ്ട്

ആപ്പിലൂടെ ബസ് ട്രാക്ക് ചെയ്യാനും സംവിധാനമുണ്ടാകും

തിരുവനന്തപുരം: ബസ് യാത്രികര്‍ക്ക് ഏറെ തലവേദനയായിരുന്ന “ചില്ലറ’ പ്രശ്നം പരിഹരിക്കാൻ ഒരുങ്ങി കെ.എസ്‌.ആര്‍.ടി.സി. ജനുവരി മുതല്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ ഡിജിറ്റല്‍ പണമിടപാടിന് സൗകര്യമൊരുക്കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു.

മുഴുവന്‍ കെ.എസ്‌.ആര്‍.ടി.സി ബസുകളിലും ഇത് നടപ്പാക്കാനാണ് പദ്ധതി. യാത്രക്കാരില്‍ നിന്ന് ടിക്കറ്റിന്‍റെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാര്‍ജ് സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

ട്രാവല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും ഗൂഗിള്‍പേ, ക്യൂ ആര്‍ കോഡ് എന്നി മാര്‍ഗങ്ങളിലൂടെയും ടിക്കറ്റ് ചാര്‍ജ് നല്‍കാനാകും. ടിക്കറ്റ് ഡിജിറ്റലായി ഫോണില്‍ ലഭിക്കും.

ഇതിനൊക്കെ സംവിധാനമുള്ള ആൻഡ്രോയ്‌ഡ് ടിക്കറ്റ് മെഷീനും ആപ്പുമുണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ആപ്പിലൂടെ ബസ് ട്രാക്ക് ചെയ്യാനും സംവിധാനമുണ്ടാകും.

ആപ്പ് വരുന്നതോടെ യാത്രക്കാരുടെ സമീപമുള്ള ബസും വാഹനത്തിലെ തിരക്കും മറ്റും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സൗകര്യമുണ്ടാകും.

സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരോ കേന്ദ്രത്തിലും ബസുകള്‍ എത്തുന്ന സമയവുമെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം. ഡിസംബര്‍ അവസാനത്തോടെ ട്രയല്‍ ആരംഭിക്കും. യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest