Categories
Kerala news

കാസർകോട് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ പ്രഖ്യാപനവും ഹയർസെക്കൻഡറി തുല്യതാ കോഴ്സ് ഉദ്ഘാടനവും ഒക്ടോബർ 25ന്; റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും

കാസർകോട്: ജില്ലാ പഞ്ചായത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാക്ഷരതാ മിഷനിലൂടെ കൈറ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കിയ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ (ഉയരങ്ങൾ കീഴടക്കാം ) പ്രഖ്യാപനം ഒക്ടോബർ 25ന് വെള്ളിയാഴ്ച രാവിലെ 10 ന് കാസർഗോഡ് മുനിസിപ്പൽ ടൗൺ ഹാളിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. സാക്ഷരത മിഷൻ നടത്തുന്ന ഹയർസെക്കൻഡറി തുല്യത ഒമ്പതാം ബാച്ചിൻ്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എ മാരായ എം.രാജഗോപാൽ, ഇ ചന്ദ്രശേഖരൻ, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്റഫ്, ജില്ലാ കലക്ടർ കെ ഇമ്പശേഖർ എന്നിവർ മുഖ്യ അതിഥികൾ ആകും. പദ്ധതി നടത്തിപ്പ്കാരായ സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊ എ.ജി ഒലീന, കൈറ്റ് എക്സിക്യട്ടിവ് ഡയറക്ടർ കെ.അൻവർ സാദത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അടക്കമുള്ള പ്രമുഖ ജനപ്രതിനിധികളും ഉദ്വോഗസ്ഥൻമാരും പഠിതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നതാണ് 16നും 60 നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേരെയാണ് ജില്ലയിൽ ഡിജിറ്റൽ സാക്ഷരരാക്കിയത് ഒരു ദിവസം രണ്ടു മണിക്കൂർ വച്ച് അഞ്ചുദിവസം 10 മണിക്കൂർ കൊണ്ട് പഠിതാക്കളെ മൊബൈൽ ഫോണിലൂടെ ടോർച്ച് അടിക്കാനും അലറാം സെറ്റ് ചെയ്യാനും ഗൂഗിൾ പേ ചെയ്യാനും മൊബൈൽ റീചാർജ് ചെയ്യാനും കരണ്ട് ബില്ല് അടയ്ക്കാനും മെസ്സേജ് അയയ്ക്കാനും തുടങ്ങി ഏറ്റവും മിനിമം കാര്യങ്ങൾ പഠിപ്പിച്ചു കഴിഞ്ഞു കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ പരിശീലനം കൊടുത്ത 750 സന്നദ്ധ അധ്യാപകർ.

സാക്ഷരതാ മിഷൻ പ്രേരകുമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഓരോ വാർഡുകളിലും വിവിധ പ്രദേശങ്ങളിൽ 20 മുതൽ 50 പേര് വരെ ഒന്നിച്ചിരുത്തി ഡിജിറ്റിൽ മാധ്യമങ്ങൾ ഉപയോഗ പെടുത്തിയാണ് ക്ലാസുകൾ സംഘടിപ്പിച്ചത് ഡിജിറ്റൽ സാക്ഷരതയുടെ പ്രഖ്യാപനത്തോടുകൂടി കാസർകോട് ജില്ല ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സാക്ഷരത പൂർത്തീകരിക്കുന്ന ആദ്യത്തെ ജില്ലയായി മാറുകയാണ് ജില്ലയിലെ കൈറ്റ് അധ്യാപകരും കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും വിവിധ പഞ്ചായത്തുകളിൽ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. പഠിതാക്കൾക്ക് ഡിജിറ്റൽ സാധ്യതയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനും ഓർമ്മിക്കുന്നതിനും വേണ്ടി ജില്ലാ പഞ്ചായത്ത് കൈറ്റിൻ്റെ പ്രമുഖരായ അധ്യാപകരെ ഉപയോഗിച്ചുകൊണ്ട് മലയാളത്തിലും കന്നടയിലും ഡിജിറ്റൽ സാക്ഷരത കൈപുസ്തകവും പ്രസിദ്ധീകരിച്ച് പഠിതാക്കൾക്കു നൽകിയിട്ടുണ്ട് കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ ഒരു തിളക്കമാർന്ന പദ്ധതി എന്ന നിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ്റെയും ജില്ലാ സാക്ഷരതാ മിഷൻ്റേയും നേതൃത്വത്തിൽ മികച്ച രീതിയിലാണ് ഡിജിറ്റൽ സാക്ഷരതയുടെ പ്രവർത്തനം ജില്ലയിൽ സംഘടിപ്പിച്ചിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest