Trending News
വിരമിക്കല്‍ സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം. എസ് ധോണി. ഇത് ധോണിയുടെ അവസാന ഐ.പി.എല്‍ ആകുമെന്ന് വിലയിരുത്തുമ്പോഴും സഹതാരങ്ങളും ആരാധകരുമെല്ലാം ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് വിശ്വസിക്കുന്നവരാണ്.
Also Read
ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയശേഷം തനിക്ക് പ്രായമായെന്നും ഇത് തൻ്റെ കരിയറിലെ അവസാന നിമിഷങ്ങളാണെന്നും പറഞ്ഞാണ് ധോണി വിരമിക്കല്‍ സൂചന നല്‍കിയത്.
സമ്മാനദാനച്ചടങ്ങില്‍ മത്സരത്തില്‍ ധോണിയെടുത്ത ഒരു ക്യാച്ചിനെക്കുറിച്ച് ഹര്‍ഷ ഭോഗ്ലെ ചോദിച്ചപ്പോഴായിരുന്നു ധോണി ഇത് തൻ്റെ അവസാന ഐ.പി.എല്‍ ആയിരിക്കുമെന്ന് സൂചിപ്പിച്ചത്. ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിൻ്റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് പരിചയസമ്പത്ത് കൊണ്ട് മാത്രമാണെന്നും അവിടെ കഴിവിനല്ല പ്രധാന്യമെന്നും ധോണി പറഞ്ഞു.
Sorry, there was a YouTube error.