Categories
news

കസ്റ്റംസ് കമ്മീഷണറുമായി ഡി.ജി.പിയുടെ കൂടിക്കാഴ്ച അന്വേഷണം അട്ടിമറിക്കാൻ; ഡി.ജി.പി സി.പി.ഐ.എമ്മുകാരുടെ ഇടനിലക്കാരനായി അധഃപതിച്ചു: മുല്ലപ്പള്ളി

സി.പി.ഐ.എം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡി.ജി.പിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡി.ജി.പി ഒന്നര മണിക്കൂര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേസിന്‍റെ അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയും സി.പി.ഐ.എം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡി.ജി.പിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്. കേരള ഡി.ജി.പി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നത്.

ഡി.ജി.പി സി.പി.ഐ.എമ്മുകാരുടെ ഇടനിലക്കാരനായി അധഃപതിച്ചെന്നും മുല്ലപ്പള്ളി ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *