Categories
education local news

കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: 37 വയസ്സ് തികഞ്ഞ കാസർഗോഡ് ജില്ലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാറിൻ്റെ നൂറു ദിന പരിപാടികളുടെ ഭാഗമായി കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച ഉച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് എം.എൽ.എ, ഇ.ചന്ദ്രശേഖരൻ ഭക്ഷണശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് ജൂനിയർ റെഡ് ക്രോസ് കുട്ടികൾക്കുള്ള ജേഴ്സി വിതരണവും സബ്ജൂനിയർ ബോൾ ബാഡ്മിന്റൽ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ മത്സരിച്ച് വിജയികളായ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷൈനി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. കൃഷ്ണൻ മാസ്റ്റർ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. മീന,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ, വാർഡ് അംഗം എം. ബാലകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ, എസ്. എം. സി. ചെയർമാൻ മൂലക്കണ്ടം പ്രഭാകരൻ പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, മദർ പി.ടി.എ പ്രസിഡണ്ട് ബിന്ദു വിജയൻ, പൊതുപ്രവർത്തകരായ വി.വി.തുളസി, പി. ബാലകൃഷ്ണൻ, എ. തമ്പാൻ, ഹമീദ് ചേരക്കാടത്ത്, എം പ്രദീപ് സ്കൂൾ സീനിയർ അസിസ്റ്റന്റ് എ.സി.അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി. സുരേശൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest