Categories
Gulf news

രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്കുള്ള പണമയക്കല്‍ കൂടിയതായി റിപ്പോര്‍ട്ടുകള്‍

ഒരു കുവൈറ്റി ദിനാറിനു 268 ഇന്ത്യൻ രൂപയാണ് വിനിമയ നിരക്ക്

കുവൈറ്റ് സിറ്റി: രൂപയുടെ മൂല്യം ഇടിഞ്ഞത് കുവൈറ്റിലെ പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിനാറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലുള്ള വ്യത്യാസം കുവൈറ്റില്‍ നിന്നും പണമിടപാട് നടത്തുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.

നിലവില്‍ ഒരു കുവൈറ്റി ദിനാറിനു 268 ഇന്ത്യൻ രൂപയാണ് വിനിമയ നിരക്ക്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് 270 രൂപയായും മാറുകയുണ്ടായി. യുഎസ് ഡോളറിൻ്റെ വിനിമയ നിരക്ക് ഇന്ത്യൻ രൂപയുമായി തട്ടിച്ചു നോക്കുമ്പോള്‍ 82.50ല്‍ നിന്നും 83.15 ലേക്ക് മാറുകയും ചെയ്‌തിട്ടുണ്ട്.

കുറച്ചുമാസങ്ങളായി കുവൈറ്റിലെ പണമിടപാട് സ്ഥാപനങ്ങളില്‍ പണം അയക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടായിരുന്നു. മാത്രവുമല്ല, ഇതിൻ്റെ ഭാഗമായി ബിസിനസ് കുറഞ്ഞതിനാല്‍ പല സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ കുറക്കുന്ന സ്ഥിതി വിശേഷവും ഉണ്ടായിട്ടുണ്ട്.

നാട്ടിലേക്ക് പണമയക്കുന്നതിന് അനൗദ്യോഗിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതും ബിസിനസ് കുറയാൻ കാരണമായിട്ടുണ്ടെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നുണ്ട്. എന്തായാലും രൂപയും മൂല്യം ഇടിഞ്ഞതോടെ പണമിടപാട് സ്ഥാപനങ്ങള്‍ വഴി പണം നാട്ടിലേക്ക് അയക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest