Categories
health local news

മലയോരത്ത് ഡങ്കിപ്പനി ഭീതിയും; ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി

കാസർകോട്: കുറ്റിക്കോൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ബാധിത പ്രദേശം കേന്ദ്രീകരിച്ച്‌ ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എച്ച്.നിർമ്മലാകുമാരിയുടെ അദ്ധ്യക്ഷതയിൽ സാമൂഹിക അകലം പാലിച്ച്‌ പതിക്കാൽ കൊളംബ വയലിൽ നടന്ന യോഗത്തിൽ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ ജെ.എച്ച്.ഐ ഫിലിപ്പ് മാത്യു ക്ലാസ്സ് എടൂത്ത് പ്രതിരോധ പ്രതിജ്ഞ ചൊല്ലി കൊടുക്കുത്തു.

ജെ.പി.എച്ച്.എൻ സോഫിയാമ്മ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. എ.ഡി.എസ് പ്രസിഡൻറ് ഷൈലജ അരവിന്ദൻ, ആശാ വർക്കർമാരായ കെ.പി പ്രസന്ന, സി.നാരായണി, പ്രവ്ദ ക്ലബ് ഭാരവാഹികളായ സുജിത്ത് എ കെ, സൂരജ് ബി, ഹരികൃഷ്ണൻ.വി എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ പങ്കെടുത്തു. യോഗത്തിന് ശേഷം പ്രദേശത്തെ എല്ലാ വീടുകളും, തോട്ടങ്ങളും സന്ദർശിക്കുകയും ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും, വീടുകൾക്കുള്ളിൽ കൊതുക് നശീകരണ മരുന്ന് സ്പ്രേ ചെയ്യുകയും, ഡെങ്കിപ്പനി ബാധിത വീടുകളിൽ കൊതുകുവല നൽകി ബോധവൽക്കരണം നടത്തുകയും ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *