Categories
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതി
നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കി കേസിൽ പ്രതിയാകുന്ന നിരവധിപേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
Trending News
കാസർകോട്: കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുമ്പള, ഷിറിയ കുന്നിൽ, റൗഫ് മാൻസിലിലെ അബ്ബാസിൻ്റെ മകൻ മുഹമ്മദ് റഫീഖ് ഡി.എം എന്ന അപ്പി റഫീക്ക് ആണ് അറസ്റ്റിലായത്.
Also Read
കാസറഗോഡ് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കുമ്പള സ്റ്റേഷൻ പരിധിയിൽ കൊലപാതകമടക്കം അഞ്ചു കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ജില്ലയിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കി കേസിൽ പ്രതിയാകുന്നവർക്ക് എതിരെ പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അടുത്തിടെയായി നിരവധി പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
Sorry, there was a YouTube error.