ഏഴുലക്ഷം രൂപ പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു; ദീപുവിനെ കൊലപ്പെടുത്തിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്, കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന്, പൊലീസിൻ്റെ വിലയിരുത്തല്‍ ഇങ്ങനെ
സര്‍ജിക്കല്‍ ബ്ലേഡ് പ്രതി അമ്പിളിയുടെ മലയത്തെ വീടിന് സമീപത്തു നിന്നും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്
Trending News
തിരുവനന്തപുരം: കളയിക്കാവിള കൊലപാതക കേസില്‍ കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിൻ്റെ പക്കല്‍ നിന്നും കാണാതായ പണം പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഏഴുലക്ഷം രൂപയാണ് കണ്ടെടുത്തത്. പത്ത് ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബേഡ് ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്ന് തമിഴ്‌നാട് പൊലീസ് സൂചിപ്പിച്ചു.
Also Read
പ്രതി അമ്പിളി എന്ന സജികുമാറിന് സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയ നെയ്യാറ്റിന്‍കര സ്വദേശിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. സര്‍ജിക്കല്‍ ബ്ലേഡ് പ്രതി അമ്പിളിയുടെ മലയത്തെ വീടിന് സമീപത്തു നിന്നും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തു എന്നാണ് പൊലീസിൻ്റെ വിലയിരുത്തല്‍.
കാറില്‍ അമ്പിളിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് പൊലീസിൻ്റെ നിഗമനം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതിനാലാണ് പ്രതി അമ്പിളി അടിക്കടി മൊഴിമാറ്റുന്നതെന്നാണ് പൊലീസിൻ്റെ കണക്കുകൂട്ടല്‍. കാറില്‍ നിന്നും കാണാതായ 10 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന മൂന്ന് ലക്ഷം രൂപ എവിടെയാണെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
Sorry, there was a YouTube error.