Categories
entertainment international news trending

ഓസ്‌കർ അവാർഡിൽ ഇന്ത്യക്ക് അഭിമാന നേട്ടം; ദീപിക മുതല്‍ രാംചരണും ജൂനിയർ എൻടിആറും വരെ; ഡോൾബിയില്‍ തിളങ്ങി ഇന്ത്യ, അഭിനന്ദനവുമായി പ്രധാനമന്ത്രി

ബ്രിട്ടീഷ് ഗവർണറെ വെല്ലുവിളിക്കുന്ന രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ രംഗത്തിലാണ് ഗാനം

ന്യൂഡൽഹി: ഓസ്കർ പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഗീത സംവിധായകൻ എം.എം കീരവാണി, രചയിതാവ് ചന്ദ്രബോസ്, ആർ.ആർ ആറിൻ്റെ മുഴുവൻ പ്രവർത്തകർ എന്നിവരെ പ്രധാനമന്ത്രി നരേ​ന്ദ്രമോദി അഭിനന്ദിച്ചു.

ഓസ്കർ നേടിയ പൂർണമായും ഇന്ത്യയുടെതായ ഉത്പന്നമാണ് നാട്ടു നാട്ടു. അതിനാൽ തന്നെ ഈ ഓസ്കറിന് പ്രത്യേകതയു​ണ്ട്. നാട്ടു നാട്ടു ലോക പ്രശസ്തമായിരിക്കുകയാണ്.

ഇത് വർഷങ്ങളോളം ഓർമിപ്പിക്കപ്പെടുന്ന ഗാനമായിരിക്കും. ഇത് ഇന്ത്യക്ക് ആവേശവും അഭിമാനവും നൽകുന്നുവെന്നും മോദി വ്യക്തമാക്കി.

Exceptional!

The popularity of ‘Naatu Naatu’ is global. It will be a song that will be remembered for years to come. Congratulations to @mmkeeravaani, @boselyricist and the entire team for this prestigious honour.

India is elated and proud. #Oscars https://t.co/cANG5wHROt

— Narendra Modi (@narendramodi) March 13, 2023

സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്നാണ് ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയത്. നേട്ടം ഇന്ത്യക്ക് സമർപ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും 36 സെക്കൻഡും ദൈർഘ്യമുള്ള ഗാനം രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് ആലപിച്ചത്.

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ ൽ എം.എം. കീരവാണിയുടെ സംഗീതവും, ചദ്രബോസിൻ്റെ വരികളും, രാഹുൽ സിപിലിഗഞ്ചും കാലഭൈരവയും നൽകിയ ശബ്ദവും, ഒപ്പം രാം ചരണും ജൂനിയർ എൻ.ടി.ആറും സമ്മാനിച്ച ചടുലമായ ചുവടുകളും ചേർന്ന ഗാനത്തിന് ഒട്ടേറെ ആരാധകരുമുണ്ട്.

മികച്ച ഒറിജിനൽ ഗാനത്തിനാണ് പുരസ്‌കാരം

കീരവാണിയാണ് ഓസ്കർ പുരസ്‌കാരം ഏറ്റുവാങ്ങിയതും. ‘കാർപെൻ്റെറിൻ്റെ സംഗീതം കേട്ട് വളർന്ന ഞാനിതാ ഓസ്കറുമായി. എൻ്റെ മനസ്സിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ ഭാരതീയൻ്റെയും അഭിമാനമായി ആർ.ആർ.ആർ വിജയിക്കണം, അതെന്നെ ലോകത്തിൻ്റെ നെറുകയിലെത്തിക്കണം’ കീരവാണി പറഞ്ഞു.

ആർ.ആർ.ആർ ൽ ബ്രിട്ടീഷ് ഗവർണറെ വെല്ലുവിളിക്കുന്ന രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ രംഗത്തിലാണ് ഗാനം പ്രത്യക്ഷപ്പെടുന്നത്. മത്സരിച്ചു നൃത്തം ചെയ്താണ് അവർ ആ വെല്ലുവിളി സ്വീകരിച്ചത്.

പ്രേം രക്ഷിത്ത് ആണ് ഇതിലെ ചടുല നൃത്തരംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തത്. ‘സാധ്യമല്ലെന്ന് തോന്നിയെങ്കിലും രാജമൗലി സാറിൻ്റെ കഠിനാധ്വാനം കൊണ്ടാണ് യഥാർത്ഥത്തിൽ അത് സംഭവിച്ചത്. ഞാൻ വളരെ സന്തോഷവാനാണ്. ജൂനിയർ എൻ.ടി.ആർ, ചരൺ സാർ എന്നീ രണ്ട് നായകന്മാർ കാരണമാണ് ഇതെല്ലാം സംഭവിച്ചത്. ഇരുവരും നല്ല നർത്തകരാണ്. എല്ലാത്തിലുമുപരിയായി കീരവാണി സാറിൻ്റെ സംഗീതം,’ എന്നായിരുന്നു കൊറിയോഗ്രാഫറുടെ പ്രതികരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *