Categories
പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് മകൾ; പിന്നാലെ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു
പെണ്‍കുട്ടിയുടെ അമ്മ പീഡനം തടയാന്‍ ഇടപെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. അതും അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി
Trending News
പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മകൾ. ബിഹാറിലെ സമസ്തിപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ബിഹാറിലെ സമസ്തിപുര്‍ ജില്ലയില്‍ 50 വയസുകാരനെ അറസ്റ്റ് ചെയ്തു.
Also Read
ഇയാള്‍ സമസ്തിപുരിലെ റൊസേരയില്‍ അധ്യാപകന്‍ കൂടിയാണെന്നതാണ് അതിശയം. ഇയാളുടെ 18 വയസുകാരിയായ മകളാണ് ബലാത്സംഗത്തിനും വധഭീഷണി മുഴക്കിയതിനും പരാതി നല്‍കിയത്.പിതാവിൻ്റെ ക്രൂരത പുറംലോകത്തെ അറിയിക്കാന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ മകള്‍തന്നെ രഹസ്യ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി റൊസേര സബ് ഡിവിഷന്‍ ഡിഎസ്പി സഹിയാര്‍ അക്തര്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കേസില്‍ മറ്റു പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മ പീഡനം തടയാന്‍ ഇടപെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. അതും അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Sorry, there was a YouTube error.