Categories
ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് സംസ്ഥാന സമ്മേളനം ഫെബ്രുവരി 26ന് കോഴിക്കോട്
Trending News


കോഴിക്കോട്: സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകളുടെ ക്ഷേമത്തിനും അവരുടെ അവകാശങ്ങൾക്കും വേണ്ടി മുസ്ലിംലീഗിൻ്റെ അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്ന ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി.എ.പി.എൽ) സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ദേശീയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ബഷീർ മമ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന നിരീക്ഷകൻ വി എം ഉമ്മർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ സ്വാഗതം പറഞ്ഞു. സിദ്ധീഖ് പള്ളിപ്പുഴ, സി.കെ നാസർ, ബഷീർ കൈനാടൻ, ഹംസ കൽപ്പറ്റ, നജ്മുദ്ധീൻ കൊല്ലം എന്നിവർ സംസാരിച്ചു.
മുസ്ലിം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായി സമ്മേളനത്തിൻ്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. വി.എം ഉമ്മർ മാസ്റ്റർ (ചെയർമാൻ ), ബഷീർ മമ്പുറം (ജനറൽ കൺവീനർ) കുഞ്ഞബ്ദുള്ള കൊളവയൽ (വർക്കിംഗ് കൺവീനർ), എം.എ റസാഖ് മാസ്റ്റർ (ട്രഷറർ) എന്നിവർ ഭാരവാഹികളായും ടി.ടി ഇസ്‌മായിൽ, സി.കെ നാസർ (പ്രോഗ്രാം),
സൂപ്പി നരിക്കാട്ടേരി, സിദ്ധീഖ് പള്ളിപ്പുഴ (ഫൈനാൻസ്), സി.പി അസീസ് മാസ്റ്റർ, ബഷീർ കൈനാടൻ (പ്രചാരണം), എ.വി അൻവർ, മനാഫ് ചേളാരി (റിസപ്‌ഷൻ), എൻ.സി അബൂബക്കർ, ഹംസ കൽപ്പറ്റ (ഫുഡ് ) എന്നിവരെ സബ് കമ്മിറ്റി ചെയർമാൻ കൺവീനർമാരായും തെരെഞ്ഞെടുത്തു.

Sorry, there was a YouTube error.