Categories
Kerala local news trending

ക്ഷീരകർഷകർക്ക് താങ്ങും തണലുമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പദ്ധതി; 7.5 ലക്ഷം രൂപ..

തൃക്കരിപ്പൂർ (കാസർഗോഡ് ജില്ല): ക്ഷീരകർഷകർക്ക് താങ്ങും തണലുമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പദ്ധതി. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽക്കുകയാണ് പഞ്ചായത്ത്. പദ്ധതിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ്റ് വി.കെ ബാവ നിർവഹിച്ചു.
തൃക്കരിപ്പൂർ ക്ഷീര സംഘത്തിൽ വെച്ചയിരുന്നു തുടക്കം. വൈസ് പ്രസിഡൻറ് ഇ എം ആനന്ദവല്ലി, സീനിയർ വെറ്ററിനറി സർജൻ ഡോ.കെ ശ്രീവിദ്യ നമ്പ്യാർ, ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ രാഗി രാജ്, ക്ഷീര സംഘം പ്രസിഡന്റ് ടി.രാജീവ്, സെക്രട്ടറി അജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തൃക്കരിപ്പുരിലെ രണ്ടു ക്ഷീരസംഘങ്ങൾ മുഖാന്തരമാണ് പദ്ധതി നടപ്പിലാക്കുന്നത്. 187 ക്ഷീര കർഷകർക്ക് പ്രതിമാസം 100 കിലോ തീറ്റയാണ് പകുതി വിലയ്ക്ക് ലഭിക്കുക. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഈ ആവശ്യത്തിനായി 7.5 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest