Categories
channelrb special education health Kerala national news

ഭക്ഷണത്തിൽ വിഷം തീറ്റിക്കുമ്പോൾ; ബ്രാന്‍ഡഡ് കറിപൗഡറുകളിൽ മാരക രാസവസ്തുക്കള്‍, ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ, ചേർത്ത മായം ക്യാന്‍സറിന് കാരണമായ രാസവസ്തുക്കൾ

മായം ചേർക്കുന്നത് തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഉന്നത കോടതികളും ശക്തമായ നടപടികൾ കൈക്കൊള്ളണം

പീതാംബരൻ കുറ്റിക്കോൽ

കാസർകോട് / തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കൗറിപൗഡറുകളിൽ മാരകമായ രാസവസ്തുക്കള്‍ മായമായി ചേർത്തിട്ടുള്ളത് കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ക്യാന്‍സറിന് കാരണമായ രാസവസ്തുക്കളാണ് കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളില്‍ മായവും രാസവസ്തുവും ചേര്‍ത്തെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ നിരവധി കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ബ്രാന്‍ഡഡ് എന്ന് കമ്പനികൾ അവകാശപ്പെടുന്ന കീടനാശിനികൾ ചേർത്ത കറിപ്പൊടികള്‍ കാലങ്ങളായി കഴിച്ച്‌ നിരവധി ആളുകൾ മാരക രോഗത്തിൻ്റെ പിടിയിലാവുന്നു.

ബ്രാൻഡഡ് കമ്പനികൾ

കിച്ചണ്‍ ട്രഷേഴ്‌സ്, ഈസ്റ്റേണ്‍, കെ.പി. കറിപൗഡര്‍, എഫ്.എം, തായ്, ബ്രാഹ്മിന്‍സ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, നിറപറ, സാറാസ, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പന്‍, പാണ്ടാ, അജ്‌മീ, തൃപ്തി, സായ്കോ, മംഗള, മലയാളി, ആര്‍.സി.എം റെഡ് ചില്ലി പൗഡര്‍, മേളം, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്പൈസസ്, എ വണ്‍, അരസി, അന്‍മ്പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യു.സി.പി, ഗ്രാൻഡ്‌മാ, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ് എന്നീ കമ്പനികളുടെ കറിപൗഡറുകളിലാണ് കീടനാശിനികൾ കലര്‍ത്തിയതായി പരിശോധനയിൽ കണ്ടെത്തിയത്.

ഭക്ഷ്യ ഉല്പന്നങ്ങൾ

മുളകുപൊടി, കാശ്‌മീരി മുളക്- മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയിലാണ് മായമുള്ളത്. ഓരോ ജില്ലകളില്‍ നിന്നും ലഭിച്ച കണക്കുകളാണിത്. ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, ആച്ചി എന്നിവയുടെ മിക്ക ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളിലും മായം കലര്‍ന്നിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. പവിത്രം നല്ലെണ്ണ, ആര്‍.ജി ജിഞ്ചിലി ഓയില്‍, പുലരി തവിടെണ്ണ, ഈനാട് വെളിച്ചെണ്ണ, സ്റ്റാര്‍ ഓയില്‍, തങ്കം ഓയില്‍സ് എന്നിവയാണ് മായം കലര്‍ന്നിട്ടുള്ള എണ്ണ ഉല്‍പന്നങ്ങള്‍.

ബ്ലൂമിങ്, ബേസിക്‌സ്, ട്രീറ്റ് അക്വ, വഫാറ, എലിറ്റ, അക്വ വയലറ്റ്, അക്വ ബ്ലൂ, മൈമൂണ്‍, ഐവ എന്നിവയാണ് ഉപയോഗശൂന്യമായ കുപ്പിവെള്ളം. ഇതില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. യീസ്റ്റ്, മോള്‍ഡ് എന്നിവ ഉള്ളതായും പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്.

കലർത്തിയ രാസവസ്തുക്കൾ

ക്ലോര്‍പൈറിഫോസ് എഥൈല്‍, ബിഫെന്‍ത്രിന്‍, പ്രൊഫെനോഫോസ്, എത്തിയോണ്‍, ഫെന്‍പ്രോപാത്രിന്‍, എറ്റോഫെന്‍പ്രോസ്, പെന്‍ഡിമെതാലിന്‍, ടെബുകോണസോള്‍, ക്ളോത്തിയാനിഡിന്‍, ഇമാമെക്ടിന്‍, ബെന്‍സോയേറ്റ്, പ്രൊപമോകാര്‍ഡ്, ട്രൈസിക്ലാസോള്‍ തുടങ്ങിയ രാസവസ്തുക്കളാണ് വിവിധ കറിപൗഡറുകളില്‍ കണ്ടെത്തിയിട്ടുള്ളത്.

2018 ജനുവരി മുതല്‍ ഇക്കഴിഞ്ഞ മെയ് 31 വരെ വിവിധ ജില്ലകളില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകളാണ് ഇത്.

ശരീരത്തെ ബാധിക്കുന്നത്

കാന്‍സര്‍, നാഡീ വ്യൂഹത്തിന് തകരാര്‍, കിഡ്‌നി, കരള്‍ എന്നിവയുടെ പ്രവര്‍ത്തന തടസം എന്നിവയാണ് ഇത്തരം കീടനാശിനികൾ പതിവായി ശരീരത്തിനുള്ളില്‍ ചെന്നാല്‍ സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഒരിക്കല്‍ പിഴയടക്കാൻ ശിക്ഷിക്കപ്പെട്ട കമ്പനികള്‍ പഴയപോലെ വീണ്ടും മായം ചേർക്കുകയും ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും ചെയ്യുന്നു. ഭാഷ്യ ഉല്പന്നങ്ങളിൽ മായം ചേർക്കുന്നത് തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളും രാജ്യത്തെ ഉന്നത കോടതികളും ശക്തമായ നടപടികൾ കൈക്കൊള്ളണം എന്നാണ് ആവശ്യം.

0Shares

Leave a Reply

Your email address will not be published. Required fields are marked *