Categories
news

തെരഞ്ഞെടുപ്പ് ഫലം, സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ; മലപ്പുറം ജില്ലയില്‍ കര്‍ഫ്യൂ

വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ പുറത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് അഞ്ചിടങ്ങളില്‍ ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ആറുമുതല്‍ മറ്റന്നാള്‍ വെകുന്നേരം ആറുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ ഫലപ്രഖ്യാപനത്തിന് ശേഷം അതത് വാര്‍ഡുകളില്‍ മാത്രമെ പ്രകടനം പാടുള്ളു എന്നാണ് നിര്‍ദ്ദേശം. അതേപോലെ തന്നെ ഫലപ്രഖ്യാപനത്തിന്‍റെ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി നാളെ മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *