Categories
Kerala news

സി.പി.എം 15 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു; എൽ.ഡി.എഫ് ചിത്രം പൂർണം, എല്ലാവരും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ

സി.പി.ഐയുടെ നാല് സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എ.കെ.ജി സെൻ്റെറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്.

വിജയസാധ്യത മാത്രം പരിഗണിച്ചാണ് സ്ഥാനാർത്ഥി നിർണയം. ഒരു പോളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം.പി, മൂന്ന് എം.എല്‍.എമാര്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നിലേക്ക് ചുരുങ്ങിയ ലോക്‌സഭാംഗത്വം പ്രമുഖനേതാക്കളെ കളത്തിലിറക്കി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

സി.പി.ഐയുടെ നാല് സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെയാണ് മുന്നണിയില്‍ സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ചത്. ഇതോടെ 20 മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥിളുടെ പേരുകൾ പ്രഖ്യാപിച്ചു.

സി.പി.എം സ്ഥാനാര്‍ത്ഥികള്‍:

ആറ്റിങ്ങല്‍- വി ജോയ് (വര്‍ക്കല എംഎല്‍എ, പാര്‍ട്ടി ജില്ലാ സെക്രട്ടറി), കൊല്ലം- എം മുകേഷ് (കൊല്ലം എം.എല്‍.എ). പത്തനംതിട്ട- ടി എം തോമസ് ഐസക് (മുന്‍ മന്ത്രി, പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം). ആലപ്പുഴ- എ.എം ആരിഫ് (കേരളത്തില്‍ നിന്നുള്ള ഏക സി.പി.എം എം.പി)

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest