Categories
Kerala news

സി.പി.എമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെങ്കിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലടിക്കണം; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രന്‍

സി.പി.എമ്മിൻ്റെ മുസ്‌ലിം പ്രീണനം തീവ്രവാദശക്തികള്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്ന് എല്ലാവര്‍ക്കും അറിയാം.

സി.പി.എമ്മിനെ കടന്നാക്രമിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലടിച്ചാലേ സി.പി.എമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂവെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിർക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു .

മുസ്‌ലിം സംരക്ഷകര്‍ ചമഞ്ഞ് ആ സമുദായത്തെ അപകടത്തിലാക്കാനാണ് സി.പി.എം. എന്നും ശ്രമിച്ചിട്ടുള്ളത്. സി.പി.എമ്മിൻ്റെ മുസ്‌ലിം പ്രീണനം തീവ്രവാദശക്തികള്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്ന് എല്ലാവര്‍ക്കും അറിയാം. മുസ്‌ലിം സമുദായത്തിന് സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് തിരിച്ചറിയാന്‍ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി- ആര്‍.എസ്.എസ്. ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസ്സുമായി മുസ്ലിം സംഘടനകള്‍ ചര്‍ച്ച ചെയ്യരുതെന്ന പിണറായി വിജയൻ്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏല്‍പ്പിച്ചിട്ടില്ല. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആഗ്രഹിക്കുന്നതുകൊണ്ടാണ് ഹിന്ദു- മുസ്‌ലിം സംഘടനകളുടെ ചര്‍ച്ചക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest