Categories
കോവിഡ് പ്രതിരോധം; കാസർകോട് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് നിര്‍ബന്ധം
ആദ്യ ഘട്ടത്തില്‍ ഇത് സംബന്ധിച്ച് തിരുമാനമെടുക്കാന്‍ നാളെ ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ച ചെയ്യുന്നതിന് ആ ര്‍ ടി ഒയുടെ നേതൃത്വത്തില്‍ യോഗം ചേരും.
Trending News
കാസർകോട്: ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചവരില്‍ പച്ചക്കറി കടകളില്‍ ജോലി ചെയ്തിരുന്നവരും ഉള്‍പ്പെട്ടതിനാല്‍ മംഗളൂരുവില്‍ നിന്ന് ദിവസവും പച്ചക്കറിയെടുക്കാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആദ്യ ഘട്ടത്തില്‍ ഇത് സംബന്ധിച്ച് തിരുമാനമെടുക്കാന്‍ നാളെ ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ച ചെയ്യുന്നതിന് ആ ര്‍ ടി ഒയുടെ നേതൃത്വത്തില്‍ യോഗം ചേരും.
Also Read
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏതെല്ലാം വാഹനങ്ങളാണ് പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്ക് പോകുന്നതെന്ന് മനസ്സിലാക്കി അത്തരം വാഹനങ്ങളിലെ ജീവനക്കാര്‍ക്ക്( ഡ്രൈവര്‍,ക്ലീനര്‍) പ്രത്യേക പാസ് അനുവദിക്കും. ആര്‍. ടി. ഒ ആണ് പാസ് അനുവദിക്കുക. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകാന്‍ അനുമതി ലഭിക്കില്ല.
ഇങ്ങനെ പാസ് ലഭിച്ച് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്ക് ജില്ലയിലെ പി. എച്ച്. സികളില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യ പരിശോധന ഒരുക്കിയിട്ടുണ്ടെന്നും ജില്ലയിലെ വ്യാപാരികള്‍ ഈ തിരുമാനവുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
Sorry, there was a YouTube error.